അലങ്കോലമായി മാർട്ടിനസ്, പ്യാനിച്ച് ട്രാൻസ്ഫറുകൾ; പ്ലാൻ ബിയില്ലാതെ ബാഴ്സലോണ

അലങ്കോലമായി മാർട്ടിനസ്, പ്യാനിച്ച് ട്രാൻസ്ഫറുകൾ; പ്ലാൻ ബിയില്ലാതെ ബാഴ്സലോണ
Spread the love


അടുത്ത സീസണിലേക്ക് ബാഴ്സലോണ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന താരങ്ങളിൽ മുൻപന്തിയിലുള്ളത് യുവന്റസ് മധ്യനിര താരം പ്യാനിച്ചും ഇന്റർമിലാൻ സ്ട്രൈക്കർ ലൗടാരോ മാർട്ടിനസുമാണ്. ഏതാനും ആഴ്ചകളായി ഇരുതാരങ്ങളുടെയും ട്രാൻസ്ഫർ ചർച്ചകൾ ബാഴ്സ ഇറ്റാലിയൻ ക്ലബുകളുമായി നടത്തി കൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോൾ അക്കാര്യം വളരെ സങ്കീർണമായ അവസ്ഥയിലേക്കാണു പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക വെളിപ്പെടുത്തുന്നത്.

ഇരു താരങ്ങളുടെയും ട്രാൻസ്ഫറിൽ ബാഴ്സലോണ നേരിടുന്ന പ്രധാന പ്രശ്നം പകരം കൈമാറാനുള്ള കളിക്കാരുടെ കാര്യത്തിലാണ്. പ്യാനിച്ചിനെ നൽകണമെങ്കിൽ യുവന്റസ് ആവശ്യപ്പെടുന്നത് ആർതർ മെലോ, ഒസ്മാനെ ഡെംബലെ എന്നീ താരങ്ങളിൽ ഒരാളെയാണ്. എന്നാൽ ബാഴ്സലോണ വിടാൻ ഇരുതാരങ്ങളും ഇതുവരെയും താൽപര്യം പ്രകടിപ്പിക്കാത്തത് കാര്യങ്ങളെ ദുഷ്കരമാക്കുന്നു.

ലൗടാരോ മാർട്ടിനസ് ട്രാൻസ്ഫറിന്റെ കാര്യത്തിലും സമാനമായ പ്രശ്നമാണ് ബാഴ്സലോണ നേരിടുന്നത്. ബാഴ്സ ഓഫർ ചെയ്യുന്ന റാകിറ്റിച്ച്, വിദാൽ, സെമഡോ എന്നീ താരങ്ങളിൽ ഇന്റർ മിലാനു താൽപര്യമില്ല. മാർട്ടിനസിനെ വേണമെങ്കിൽ റിലീസിംഗ് തുകയായ 111 ദശലക്ഷം യൂറോ നൽകണമെന്നതാണ് ഇന്ററിന്റെ നിലപാട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും ഒരു താരത്തെ ട്രാൻസ്ഫറിൽ ഉൾക്കൊള്ളിക്കാതെ ഇത്രയും തുക ഒറ്റയടിക്കു നൽകാൻ ബാഴ്സക്കു നിർവാഹമില്ല.

ഇരു താരങ്ങളുമായും ബാഴ്സലോണ വാക്കാൽ കരാറിലെത്തിയിട്ടുണ്ട്. എന്നാൽ ക്ലബുകളുമായുള്ള ചർച്ചകളാണ് അലങ്കോലമായി കിടക്കുന്നത്. നെറ്റോ, ഉംറ്റിറ്റി എന്നീ താരങ്ങളും ബാഴ്സലോണ വിടാൻ തയ്യാറല്ല. പരിക്കിന്റെ പ്രശ്നങ്ങൾ മൂലം മത്സരങ്ങൾ സ്ഥിരമായി നഷ്ടപ്പെടുകയും കൂടിയ പ്രതിഫലം വാങ്ങുകയും ചെയ്യുന്ന ഡെംബലെ മനസു മാറ്റുമെന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ ഇപ്പോൾ.

ഈ രണ്ടു താരങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരക്കാരായി അടുത്ത സീസണിലേക്ക് ടീമിലെത്തിക്കാൻ കഴിയുന്ന താരങ്ങളുടെ ഒരു പ്ലാൻ ബി ലിസ്റ്റു പോലും ബാഴ്സയുടെ കയ്യിലില്ല. ഓബമയാങ്ങിൽ താൽപര്യമുണ്ടെന്നു നേരത്തെ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ട്രാൻസ്ഫർ നീക്കങ്ങൾ എവിടെയുമെത്തിയിട്ടില്ല. നെയ്മർ, സെർജിനോ ഡെസ്റ്റ് എന്നിവരുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ബാഴ്സയുടെ പ്രധാന ലക്ഷ്യം മാർട്ടിനസ്, പ്യാനിച്ച് എന്നിവർ തന്നെയാണെന്നും മാർക്ക വ്യക്തമാക്കുന്നു.

Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//whugesto.net/afu.php?zoneid=2831333