ആരാധിക്കുന്ന താരം ബാഴ്സലോണ ഇതിഹാസമാണെന്ന് ബ്രൂണോ ഫെർണാണ്ടസ്

ആരാധിക്കുന്ന താരം ബാഴ്സലോണ ഇതിഹാസമാണെന്ന് ബ്രൂണോ ഫെർണാണ്ടസ്
Spread the love


പോർച്ചുഗൽ ക്ലബായ സ്പോർടിംഗ് ലിസ്ബണിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറിയപ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. മുൻപ് സ്പോർടിംഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ക്രിസ്ത്യാനോ റൊണാൾഡോയും നാനിയും ടീമിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചതാണ് ഇതിനു കാരണം. ആരാധകരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ ജനുവരിയിൽ ടീമിലെത്തിയ പോർച്ചുഗൽ താരത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതുവരെയുള്ള മത്സരങ്ങളിൽ തകർപ്പൻ പ്രകടനം ഫെർണാണ്ടസ് കാഴ്ച വെച്ചപ്പോൾ ഒന്നിൽ പോലും യുണൈറ്റഡ് തോൽവിയറിഞ്ഞിട്ടില്ല.

അടുത്ത സീസണിൽ യുണൈറ്റഡ് ടീമിൽ നിർണായക സാന്നിധ്യമാകുമെന്ന് ഉറപ്പുള്ള ഫെർണാണ്ടസ് തന്റെ ആരാധനാ കഥാപാത്രമായി പറയുന്നത് ബാഴ്സലോണ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റയെയാണ്. നമ്പർ 8, നമ്പർ 10 പൊസിഷനുകളിൽ കളിക്കാനുള്ള ഇനിയസ്റ്റയുടെ കഴിവാണ് ഫെർണാണ്ടസിന് താരത്തോടുള്ള ആരാധനയുടെ പ്രധാന കാരണം. മാഞ്ചസ്റ്റർ യുണൈറ്റഡ് വെബ്സൈറ്റിന്റെ ചോദ്യോത്തര പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ കാണാനും പിന്തുടരാനും ഇഷ്ടപ്പെടുന്ന താരം ഇനിയേസ്റ്റയാണ്. നമ്പർ 8 പൊസിഷന്റെയും നമ്പർ 10 പൊസിഷന്റെയും കൂടിച്ചേരലാണ് ഇനിയേസ്റ്റ. എനിക്കും അതുപോലെ ഈ രണ്ടു പൊസിഷനുകളിൽ മികച്ച രീതിയിൽ കളിക്കാൻ കഴിയും.”

“എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഇനിയേസ്റ്റ. അദ്ദേഹം ഒരു ബാലൺ ഡി ഓർ നേടാതെ കരിയർ അവസാനിപ്പിച്ചുവെന്നത് അവിശ്വസനീയമാണ്. അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങൾ വച്ചു നോക്കുമ്പോൾ അതെനിക്കു മനസിലാക്കാൻ ബുദ്ധിമുട്ടാണ്.” ഫെർണാണ്ടസ് പറഞ്ഞു.

കളിക്കളത്തിൽ താനൊരു പോരാളിയെ പോലെയാണെന്നും ഫെർണാണ്ടസ് പറഞ്ഞു. ഓരോ മത്സരവും യുദ്ധക്കളം പോലെയാണെന്നും എത്ര വലിയ സുഹൃത്തായാലും കളിക്കളത്തിൽ തനിക്കെതിരെ വന്നാൽ ഏറ്റവും വലിയ ശത്രു അവരായിരിക്കുമെന്നും ഫെർണാണ്ടസ് വെളിപ്പെടുത്തി.



Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333