എല്ലാം ഒത്തുവരുന്നു; യുവന്റസ് സൂപ്പർതാരത്തെ ബാഴ്‌സ സ്വന്തമാക്കാനുള്ള സാധ്യതയേറുന്നു

എല്ലാം ഒത്തുവരുന്നു; യുവന്റസ് സൂപ്പർതാരത്തെ ബാഴ്‌സ സ്വന്തമാക്കാനുള്ള സാധ്യതയേറുന്നു
Spread the love


യുവന്റസ് മധ്യനിര താരം മിറാലേം പ്യാനിച്ചിനെ എഫ്‌സി ബാഴ്‌സലോണ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശക്തമായിരുന്നു. അത്തരം ഒരു നീക്കത്തിന് സാധ്യതയേറെയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതിനുള്ള സാഹചര്യം ഉടലെടുക്കുന്നു എന്നാണ് സ്പാനിഷ് മാധ്യമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത്.

അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സ ലക്ഷ്യമിടുന്ന താരങ്ങളുടെ ലിസ്റ്റിൽ പ്യാനിച്ചിന് ഏറെ മുൻഗണന ഉണ്ടെന്നാണ് മാർക്ക അവകാശപ്പെടുന്നത്. തങ്ങളുടെ സിസ്റ്റത്തിന് അനുയോജ്യനായ ഒരു ലോകോത്തര മധ്യനിര താരമായാണ് ക്ലബ് പ്യാനിച്ചിനെ കാണുന്നത്.

ബാഴ്‌സയിൽ ചേരുകയാണെങ്കിൽ ക്ലബ് നായകനും ലോക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുമായ ലയണൽ മെസ്സിയോടൊപ്പം കളിക്കാം എന്നതും താരത്തെ സ്പാനിഷ് ക്ലബ്ബിലേക്ക് അടുപ്പിക്കുന്നു എന്നാണ് സൂചന.

എല്ലാം ഒത്തുവരുന്നു എന്ന സൂചനയാണ് ലഭിക്കുന്നതെങ്കിലും, നീക്കം പ്രാരംഭഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

30 വയസ്സായിട്ടുണ്ടെങ്കിലും, യൂറോപ്പിലെ മികച്ച മധ്യനിര താരങ്ങളുടെ പട്ടികയിൽ ഉള്ള താരമാണ് പ്യാനിച്ച്. അതിനാൽ തന്നെ, താരത്തെ സ്വന്തമാക്കാൻ പല മുൻനിര ക്ലബുകളും തമ്മിൽ പോരാട്ടം ഉണ്ടാവാൻ സാധ്യതയേറെയാണ്.

കഴിഞ്ഞ നാല് സീസണുകളിലായി യുവന്റസ് മധ്യനിരയിലെ സുപ്രധാന സാന്നിധ്യമാണ് ബോസ്‌നിയൻ താരമായ പ്യാനിച്ച്. ഇറ്റാലിയൻ ക്ലബിന് വേണ്ടി നാല്‌ സീസണുകളിലായി 150ൽ പരം മത്സരങ്ങളിൽ താരം ബൂട്ടണിഞ്ഞിട്ടുണ്ട്. യുവന്റസിൽ ചേരുന്നതിന് മുൻപ് എ എസ് റോമ, ലിയോൺ, മെറ്റ്സ് എന്നീ ക്ലബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333