കരിയർ മാറ്റിമറിച്ച നിർദ്ദേശങ്ങൾക്ക് മെസി നന്ദി പറഞ്ഞിരുന്നു, വെളിപ്പെടുത്തലുമായി ബാഴ്സലോണ ഇതിഹാസം

കരിയർ മാറ്റിമറിച്ച നിർദ്ദേശങ്ങൾക്ക് മെസി നന്ദി പറഞ്ഞിരുന്നു, വെളിപ്പെടുത്തലുമായി ബാഴ്സലോണ ഇതിഹാസം
Spread the love


മെസിയുടെ കരിയറിന്റെ തുടക്കത്തിൽ അദ്ദേഹത്തിനോടൊപ്പം ബാഴ്സയിൽ കളിച്ച താരങ്ങളിൽ ഒരാളായിരുന്നു സാമുവൽ എറ്റൂ. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ഉയർന്നു വന്ന ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ എറ്റൂ മെസിയുടെ കരിയർ മികച്ചതാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ മെസിയുടെ ഐതിഹാസികമായ നേട്ടങ്ങൾ മറ്റാരെക്കൊണ്ടും മറികടക്കുക അസാധ്യമാണെന്നു പറഞ്ഞ എറ്റൂ താൻ നൽകിയ നിർദ്ദേശങ്ങൾക്ക് ബാഴ്സലോണ നായകൻ നന്ദി അറിയിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

”ബി ടീമിൽ നിന്നും ബാഴ്സയിലെത്തുമ്പോൾ തന്നെ മെസി മികച്ച താരമായിരുന്നു. അന്നു തന്നെ അദ്ദേഹം ഉയരങ്ങൾ കീഴടക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കഠിനാധ്വാനം ചെയ്ത് അദ്ദേഹം ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയതിൽ ഞാൻ വളരെ സന്തോഷവാനാണ്.” ഡിഎസെഡ്എന്നിനോട് എറ്റൂ പറഞ്ഞു

”അടുത്തിടെ, കരിയർ മികച്ചതാക്കിയ ഉപദേശങ്ങൾ നൽകിയതിന് മെസി എന്നോടു നന്ദി പറഞ്ഞിരുന്നു. ആ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറയുന്നില്ല. അദ്ദേഹത്തിന്റെ കരിയർ മാറ്റിമറിക്കുന്നതിൽ അതിനു പ്രധാന പങ്കുണ്ടായിരുന്നു.”

മെസിയുടെ വിജയത്തിനു പിന്നിലെ പ്രധാന കാരണം അദ്ദേഹത്തിന്റെ എളിമയുള്ള പെരുമാറ്റമാണെന്നും എറ്റൂ പറഞ്ഞു. “ഞാൻ അന്നു കണ്ടതിൽ നിന്നും മെസിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇപ്പോഴും എനിക്കറിയാവുന്നതു വെച്ച് അദ്ദേഹം നല്ല സ്വഭാവത്തോടു കൂടി തന്നെയാണു തുടരുന്നത്.”

എക്കാലത്തും മികച്ച പ്രതിഭ പുറത്തെടുത്തിരുന്ന മെസിക്ക് ചില തടസങ്ങളെ മറികടക്കാനുണ്ടായിരുന്നു. അതിനെ മറികടന്ന് തന്റെതായ ഇടം സൃഷ്ടിക്കാൻ മെസിക്കു കഴിഞ്ഞു. ഇപ്പോഴും അതു തുടർന്നു കൊണ്ടിരിക്കുന്നു. മെസിയുടെ നേട്ടങ്ങൾ മറ്റാർക്കെങ്കിലും മറികടക്കാൻ കഴിയുമോയെന്നത് സംശയമാണ്.” എറ്റൂ വെളിപ്പെടുത്തി.

2004 മുതൽ ബാഴ്സലോണയിൽ മെസിക്കൊപ്പം കളിച്ചിരുന്ന കാമറൂൺ താരം 2009ലാണ് ടീം വിടുന്നത്. തിയറി ഹെൻറി, റൊണാൾഡീന്യോ എന്നിവർക്കൊപ്പം കളിച്ചിട്ടുള്ള എറ്റൂ മൂന്നു ലാലിഗ കിരീടവും രണ്ടു ചാമ്പ്യൻസ് ലീഗും കറ്റലൻ ക്ലബിനൊപ്പം നേടിയിട്ടുണ്ട്.

Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//stawhoph.com/afu.php?zoneid=2831333