കെയ്‌ലിൻ എംബാപ്പ റയൽ മാഡ്രിഡിന് പറ്റിയ താരമെന്ന് ഫാബ്രിഗാസ്

കെയ്‌ലിൻ എംബാപ്പ റയൽ മാഡ്രിഡിന് പറ്റിയ താരമെന്ന് ഫാബ്രിഗാസ്
Spread the love


പി എസ് ജി സൂപ്പർതാരം കെയ്‌ലിന് എംബാപ്പയുടെ ശൈലി റയൽ മാഡ്രിഡിന് അനുയോജ്യമായതാണെന്ന അഭിപ്രായവുമായി മൊണാക്കോ മധ്യനിര താരം സെസ്‌ ഫാബ്രിഗാസ്.

പ്രായത്തിൽ കവിഞ്ഞ പ്രകടനമാണ് താരത്തിന്റേതെന്ന് പ്രശംസിച്ച ഫാബ്രിഗാസ്, ഏറ്റവും മികച്ചതാവാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് എംബാപ്പ എന്ന് അഭിപ്രായപ്പെട്ടു. “ഏറ്റവും മികച്ചതാവാൻ ആഗ്രഹിക്കുന്ന ഒരു വിശപ്പുള്ള കുട്ടിയാണ് അവൻ.” ഫാബ്രിഗാസ് ഇസ്റ്റുഡിയോ എസ്റ്റാഡിയോയോട് പറഞ്ഞു.

“അവന്റെ കളി ശൈലി കാരണം, റയൽ മാഡ്രിഡ് പോലൊരു ടീമിൽ അവൻ നന്നായി ചേരും,” മുൻ ബാഴ്‌സലോണ താരം കൂടിയായ ഫാബ്രിഗാസ് തന്റെ അഭിപ്രായം പങ്ക് വെച്ച് കൊണ്ട് പറഞ്ഞു.

റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ താല്പര്യം ഏറെയുണ്ടെന്ന് പറയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് എംബാപ്പ. എന്നാൽ, താരം പി എസ് ജിയിലെ തന്റെ കരാർ നീട്ടുന്നത് പരിഗണനയിൽ ആണെന്നും റിപ്പോർട്ടുകളുണ്ട്.

റയൽ മാഡ്രിഡ് ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ സ്വന്തമാക്കാനുള്ള സാധ്യത കുറവാണ്. കൊറോണ വൈറസ് വ്യാപനം ഫുട്ബോൾ ലോകത്ത് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി, താരങ്ങൾക്ക് വേണ്ടി വലിയ തുക ചിലവഴിക്കുന്നതിൽ നിന്ന് ക്ലബുകളെ പിന്നോട്ടടുപ്പിക്കുമെന്നാണ് പറയുന്നത്. മാത്രമല്ല, ഫ്രഞ്ച് ക്ലബിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന 21കാരനെ, കരാർ കഴിയുന്നതിന് മുൻപ് വിൽക്കാൻ പി എസ് ജി ഒരുക്കവുമല്ല എന്നും റിപ്പോർട്ടുകളുണ്ട്.





Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333