കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ഇനി കോഴിക്കോടോ? തീരുമാനമായതായി റിപോർട്ടുകൾ

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ഇനി കോഴിക്കോടോ? തീരുമാനമായതായി റിപോർട്ടുകൾ
Spread the love


ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി കോഴിക്കോടിലെ ഇ എം എസ് സ്റ്റേഡിയം അനുവദിച്ചു നൽകാൻ കോഴിക്കോട് മുൻസിപ്പൽ കോർപറേഷൻ തീരുമാനിച്ചതായി റിപോർട്ടുകൾ. ഒരു ഐ എസ് എൽ ഹോം ഗ്രൗണ്ടിന് അനുയോജ്യമായ നിലവാരത്തിലേക്ക് ഉയർത്താനുള്ള നവീകരണ പ്രവത്തനങ്ങൾ സംബന്ധിച്ചുള്ള നടപടികൾ തീരുമാനിക്കാൻ മറ്റൊരു മീറ്റിംഗ് നടന്നേക്കുമെന്നാണ് റിപോർട്ടുകൾ.

നേരത്തെ, കഴിഞ്ഞ വർഷം കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഉടമകളായ ഗ്രെയ്റ്റർ കൊച്ചി ഡെവലപ്മെന്റ് അതോരിറ്റിയുമായുള്ള പ്രശ്നങ്ങൾ കാരണമായിരുന്നു ഇത്. അന്ന്, ജി സി ഡി എക്കെതിരെ വൻ പ്രതിഷേധങ്ങൾക്ക് ഇത് വഴിവെക്കുകയും ചെയ്തിരുന്നു.

ബ്ലാസ്റ്റേഴ്‌സ് മലബാറിൽ ഹോം മത്സരങ്ങൾ കളിക്കുമെന്ന വാർത്തകൾ നേരത്തെ തന്നെ ഉയർന്ന് വന്നിരുന്നതാണ്. എന്നാൽ, ചർച്ചകളിൽ ഇത്രയും പുരോഗതി ഉണ്ടായതായി ആദ്യമായാണ് റിപോർട്ടുകൾ വരുന്നത്.

കുറച്ച് ഹോം മത്സരങ്ങൾ മാത്രം കോഴിക്കോട് കളിക്കാനാണോ, അതോ കൊച്ചിയെ പൂർണ്ണമായും ഒഴിവാക്കാനാണോ കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് പദ്ധതിയിടുന്നത് എന്ന കാര്യത്തിൽ വ്യക്തയില്ല.Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//luvaihoo.com/afu.php?zoneid=2831333