ചെൽസിയിൽ നിന്നും രണ്ടു താരങ്ങളെ സ്വന്തമാക്കാൻ യുവന്റസ് ഒരുങ്ങുന്നു

ചെൽസിയിൽ നിന്നും രണ്ടു താരങ്ങളെ സ്വന്തമാക്കാൻ യുവന്റസ് ഒരുങ്ങുന്നു
Spread the love


അടുത്ത സീസണിലേക്കുള്ള ടീമിനെ ശക്തിപ്പെടുത്താനായി പ്രീമിയർ ലീഗ് ക്ലബ് ചെൽസിയിൽ നിന്നും രണ്ടു താരങ്ങളെ സ്വന്തമാക്കാൻ യുവന്റസ് ഒരുങ്ങുന്നു. കഴിഞ്ഞ സീസണിൽ ചെൽസി പരിശീലകനായിരുന്ന സാറിയാണ് നിലവിൽ യുവന്റസിനെ പരിശീലിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ താൽപര്യ പ്രകാരം ഇറ്റാലിയൻ താരങ്ങളായ ജോർജിന്യോ, എമേഴ്സൺ പാൽമേരി എന്നിവരെയാണ് ചെൽസിയിൽ നിന്നും അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാൻ യുവന്റസ് ഒരുങ്ങുന്നത്. ഇറ്റാലിയൻ മാധ്യമമായ കാൽസിയോമെർകാടോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

നേരത്തെ ഇറ്റലിയിലെ പ്രമുഖ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് യുവന്റസും ചെൽസിയും തമ്മിൽ താരങ്ങളെ കൈമാറ്റം ചെയ്യാനൊരുങ്ങുന്ന കാര്യം ആദ്യം പുറത്തു വിട്ടത്. മധ്യനിര താരങ്ങളായ ജോർജിന്യോയെയും പ്യാനിച്ചിനെയും ഇരു ടീമുകളും തമ്മിൽ കൈമാറുമെന്നാണ് അദ്ദേഹം റിപ്പോർട്ടു ചെയ്തത്. എന്നാൽ ജോർജിന്യോക്കു പുറമേ ലെഫ്റ്റ് ബാക്കായി കളിക്കുന്ന എമേഴ്സനലിലും യുവന്റസിനു താൽപര്യമുണ്ടെന്നാണ് കാൽസിയോ മെർകാടോ ഇപ്പോൾ വെളിപ്പെടുത്തുന്നത്.

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എമേഴ്സനു വേണ്ടി യുവന്റസ് ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തെ നൽകാൻ ചെൽസി നാൽപതു ദശലക്ഷം യൂറോ ആവശ്യപ്പെട്ടതു കൊണ്ട് ട്രാൻസ്ഫർ നടക്കാതെ വരികയായിരുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത സീസണിലേക്ക് ലൈസ്റ്റർ സിറ്റി താരം ബെൻ ചിൽവെല്ലിനെ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്കു നോട്ടമിടുന്ന ചെൽസി എമേഴ്സനെ ഒഴിവാക്കി ട്രാൻസ്ഫർ തുക കണ്ടെത്താനാണ് ശ്രമിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്രയും തുക യുവന്റസ് ചിലവാക്കാനിടയില്ല.

ചെൽസിയിൽ തുടരണമെന്നാണ് എമേഴ്സണു താൽപര്യമെങ്കിലും ടീമിൽ സ്ഥാനം ലഭിച്ചില്ലെങ്കിൽ മറ്റ് ഓഫറുകൾ താരം പരിഗണിക്കും. കൂടുതൽ അവസരം ലഭിക്കുന്ന ക്ലബിലേക്കു ചേക്കേറാൻ എമേഴ്സനോട് ഇറ്റാലിയൻ പരിശീലകൻ മാൻസിനിയും ആവശ്യപ്പെട്ടിരുന്നു. അതേ സമയം സാറിയുടെ പ്രിയശിഷ്യനായ ജോർജിന്യോയെ സ്വന്തമാക്കാൻ യുവന്റസിന് വളരെയധികം കഷ്ടപ്പെടേണ്ടി വരാൻ സാധ്യതയില്ല.

സാറിയുടെ കീഴിൽ മോശമല്ലാത്ത സീസണിലൂടെയാണ് യുവന്റസ് കടന്നു പോകുന്നത്. സീരി എ, കോപ ഇറ്റാലിയ, ചാമ്പ്യൻസ് ലീഗ് എന്നിവയിലെല്ലാം യുവന്റസിനു കിരീട പ്രതീക്ഷയുണ്ട്. അതു കൊണ്ടു തന്നെ അടുത്ത സീസണിലും സാറി തന്നെ പരിശീലകനായി തുടരാനാണു സാധ്യത. ഏതെങ്കിലും സാഹചര്യത്തിൽ സാറി തുടർന്നില്ലെങ്കിൽ മാത്രമേ ഈ ട്രാൻസ്ഫർ നീക്കങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളു.Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//stawhoph.com/afu.php?zoneid=2831333