
സമ്മർ ട്രാൻസ്ഫർ ജാലകം തുറക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെങ്കിലും, ട്രാൻസ്ഫർ ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ ക്ലബുകൾ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. തങ്ങൾ ലക്ഷ്യമിടുന്ന താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ക്ലബുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ട്രാൻസ്ഫർ വാർത്തകളിൽ നിന്ന് വ്യക്തമാണ്.
ഇവിടെ ഇന്നത്തെ പ്രധാന ട്രാൻസ്ഫർ അഭ്യൂഹങ്ങളെ കുറിച്ചാണ് പറയുന്നത്.
1. ബയേൺ ലെവർകൂസൻ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്
മികച്ച ഫോമിൽ കളിക്കുന്ന ബയേൺ ലെവർകൂസൻ താരം കൈ ഹാവെർട്സിനെ സ്വന്തമാക്കുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധ്യത കൂടുതലാണെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം ഏകദേശം £50 മില്യൺ ആണ് താരത്തിന് വേണ്ടി യുണൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
2. മിലാൻ മധ്യനിര താരത്തെ നോട്ടമിട്ട് പി എസ് ജി
മിലാൻ മധ്യ നിര താരമായ ഇസ്മായിൽ ബെന്നാകെറിനെ ടീമിലെത്തിക്കാൻ പി എസ് ജി ശ്രമം തുടങ്ങിയതായി ലെ10 സ്പോർട് റിപ്പോർട്ട് ചെയ്തു. 22 വയസുള്ള താരത്തിന് ഏകദേശം 33 മില്യൺ ഡോളർ മൂല്യം ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
3. ബാർസ താരം സെമഡോയെ വാങ്ങാൻ ഒരുങ്ങി മാഞ്ചസ്റ്റർ സിറ്റി
ബാഴ്സലോണ പ്രതിരോധ താരമായ നെൽസൺ സെമഡോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ ശ്രമം തുടങ്ങിയതായി ഡയറിയോ സ്പോർട് റിപ്പോർട്ട് ചെയ്തു. 26 വയസുള്ള താരത്തിന് വേണ്ടി ഏകദേശം 44 മില്യൺ ഡോളർ സിറ്റി മുടക്കേണ്ടി വരും.
4. സാഞ്ചസിന്റെ ലോൺ കരാർ നീട്ടാൻ ശ്രമിച്ച് ഇന്റർ മിലാൻ
ലോൺ അടിസ്ഥാനത്തിൽ കഴിഞ്ഞ സീസണിൽ ഇന്റർ മിലാനിൽ എത്തിയ സാഞ്ചസിനെ ഈ സീസൺ അവസാനം വരെ ടീമിൽ നില നിർത്താൻ ക്ലബ് ശ്രമം തുടങ്ങിയതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തു. ജൂൺ 30 വരെ മാത്രമാണ് നിലവിൽ സാഞ്ചെസിന് ഇന്റർ മിലാനുമായി ലോൺ കരാറുള്ളു. എന്നാൽ കൊറോണ മൂലം നിർത്തി വെച്ച മത്സരങ്ങൾ പുനരാംഭിക്കുന്ന സാഹചര്യത്തിലാണ് ഇന്ററിന്റെ ഈ നീക്കം.
5. ക്ലോഡിയോ ബ്രാവോയെ ടീമിലെത്തിക്കാൻ കെൽറ്റിക് ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ
മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ ക്ലോഡിയോ ബ്രാവോയെ ടീമിൽ എത്തിക്കാൻ കെൽറ്റിക് ശ്രമം തുടങ്ങിയതായി ദി ടൈംസ് ചിലി റിപ്പോർട്ട് ചെയ്തു.
6. പുതിയ ടീമിലേക്കെന്ന് ട്വിറ്ററിലൂടെ സൂചന നൽകി അത്ലറ്റിക്കോ മാഡ്രിഡ് താരം
അത്ലറ്റിക്കോ താരം സോൾ നിഗൂസ് പുതിയ ടീമിലേക്കെന്ന സൂചന. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇത് അറിയിച്ചത്. 3 ദിവസത്തിനകം പുതിയ ക്ലബ് ഏതാണെന്ന് അറിയിക്കാം എന്ന ട്വീറ്റ് ഇന്നലെയാണ് അദ്ദേഹം പുറത്ത് വിട്ടത്. 25 വയസുള്ള താരത്തെ യുണൈറ്റഡ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഇത്.
7. യുണൈറ്റഡ് താരം എ എസ് റോമയിൽ തന്നെ തുടരാൻ സാധ്യത
കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ എ എസ് റോമയിലേക്ക് പോയ യുണൈറ്റഡ് പ്രതിരോധ താരം ക്രിസ് സ്മാളിങ് റോമയിൽ തന്നെ തുടരാൻ സാധ്യത. ലോൺ കരാറിന്റെ അവസാനം താരത്തെ വാങ്ങാൻ യുണൈറ്റഡ് സമ്മതിച്ചേക്കുമെന്ന് ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.