ടീം ശക്തിപ്പെടുത്താൻ ബ്ലാസ്റ്റേഴ്‌സ്, എ ടി കെ സൂപ്പർതാരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപോർട്ടുകൾ

ടീം ശക്തിപ്പെടുത്താൻ ബ്ലാസ്റ്റേഴ്‌സ്, എ ടി കെ സൂപ്പർതാരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപോർട്ടുകൾ
Spread the love


ഐ എസ് എൽ ജേതാക്കളായ എ ടി കെയുടെ സ്പാനിഷ് പ്രതിരോധനിര താരമായ വിക്ടർ മോങ്ങിലിനെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് താത്പര്യമുണ്ടെന്ന് റിപോർട്ടുകൾ. ഖേൽ നൗ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ സീസണിനിടെ എ ടി കെയിൽ ചേർന്ന 27കാരനായ വിക്ടർ മോങ്ങിൽ, ഹബാസിന്റെ ടീമിന് വേണ്ടി 9 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ കിബു വികൂന വിക്ടർ മോങ്ങിലിനെ തിരിയുടെ പകരക്കാരനായാണ് കാണുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വൃത്തം പറഞ്ഞതായി ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ, ബ്ലാസ്റ്റേഴ്‌സുമായി പ്രീ-കോൺട്രാക്ട് സൈൻ ചെയ്ത തിരി, ശമ്പളം കുറക്കാൻ ആവശ്യപ്പെട്ടതിനാൽ ക്ലബ് വിട്ടെന്നും, താരത്തെ എ ടി കെ സ്വന്തമാക്കിയെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.

വിക്ടർ മോങ്ങിലിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയാൽ ടീമിന് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സന്ദേശ് ജിങ്കൻ ടീം വിടുകയും, തിരി പ്രീ-കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ഈ വാർത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം പകരുന്നതാണ്. വളരെ പരിചയസമ്പന്നനായ താരം റയൽ വയ്യഡോളിഡ്, അത്ലറ്റികോ മാഡ്രിഡ് ബി, ലെവന്റെ ബി എന്നീ ടീമുകൾക്ക് വേണ്ടി പന്തുതട്ടിയ താരമാണ്.Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//stawhoph.com/afu.php?zoneid=2831333