ടീമിൽ നിലനിർത്തിയാൽ വൻ തുകയുടെ ബാധ്യത; കുട്ടീന്യോ ബാഴ്സക്കു തലവേദനയാകുന്നു

ടീമിൽ നിലനിർത്തിയാൽ വൻ തുകയുടെ ബാധ്യത; കുട്ടീന്യോ ബാഴ്സക്കു തലവേദനയാകുന്നു
Spread the love


ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കുട്ടീന്യോയുടെ ഭാവി ബാഴ്സക്കു വലിയ തലവേദനയാകുന്നു. ബയേൺ മ്യൂണിക്കിനു വേണ്ടി ലോണിൽ കളിക്കുന്ന താരത്തെ 120 മില്യൺ യൂറോ നൽകി സ്വന്തമാക്കാൻ ജർമൻ ക്ലബിനു കഴിയുമെങ്കിലും അവർ ആ സാധ്യത ഉപയോഗപ്പെടുത്താൻ വഴിയില്ല. വമ്പൻ തുക നൽകി ഒരു താരത്തെയും വാങ്ങുന്നത് ജർമൻ ക്ലബിന്റെ പോളിസിയല്ലെന്ന് ബയേൺ പ്രസിഡൻറ് റുമനിഗെ നേരത്തെ തന്നെ പല തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. അതു കൊണ്ടു തന്നെ ഈ സീസണു ശേഷം താരം ബാഴ്സയിലേക്കു തിരിച്ചെത്തും.

കൊറോണ വൈറസിനെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം ഇത്രയും തുക നൽകി ഒരു മധ്യനിര താരത്തെ ഏതെങ്കിലും ക്ലബുകൾ സ്വന്തമാക്കാൻ സാധ്യത വളരെ കുറവാണ്. എൺപതു മില്യൺ യൂറോയെങ്കിലും ലഭിച്ചാൽ താരത്തെ ബാഴ്സ വിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ചില പ്രീമിയർ ലീഗ് ക്ലബുകൾക്ക് കുട്ടീന്യോയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിലും ഇത്രയും തുക ടീമുകൾ ചെലവഴിക്കുമോ എന്നതാണ് താരത്തിന്റെ കാര്യത്തിൽ ബാഴ്സയുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്. ആരും സ്വന്തമാക്കാൻ തയ്യാറായില്ലെങ്കിൽ കുട്ടീന്യോയെ ബാഴ്സ ലോണിൽ വിടാനുള്ള സാധ്യതയാണ് കൂടുതൽ.

ബാഴ്സലോണ പരിശീലകൻ സെറ്റിയന് കുട്ടിന്യോയെ ടീമിൽ നിലനിർത്താൻ താൽപര്യമുണ്ടെങ്കിലും അതു വലിയ സാമ്പത്തിക ബാധ്യതയാണ് ടീമിനു വരുത്തുക. മുപ്പതു മില്യൺ യൂറോയാണ് കുട്ടിന്യോയുടെ വാർഷിക പ്രതിഫലം. ഇതിനു പുറമേ നിലവിൽ ബാഴ്സക്കു വേണ്ടി മാത്രം 76 മത്സരങ്ങൾ കളിച്ച താരം നൂറു മത്സരങ്ങൾ പൂർത്തിയാക്കിയാൽ ഇരുപതു മില്യൺ യൂറോ ലിവർപൂളിനു നൽകണമെന്ന ഉടമ്പടിയുമുണ്ട്. ഫലത്തിൽ കുട്ടീന്യോ ടീമിൽ തുടരുകയാണെങ്കിൽ താരത്തിനു വേണ്ടി മാത്രം ബാഴ്സ അൻപതു ദശലക്ഷം യൂറോ നീക്കി വെക്കേണ്ടി വരും.

താരത്തെ ലോണിൽ വിടുകയോ ഏതെങ്കിലും കൈമാറ്റക്കരാറിൽ ഉൾപ്പെടുത്തുകയോ ആണ് ബാഴ്സക്കു മുന്നിലുള്ള ഒരേയൊരു വഴി. അടുത്ത സീസണിലേക്കായി നെയ്മർ, ലൗടാരോ മാർട്ടിനസ് എന്നിവരെ ടീമിലെത്തിക്കാൻ ഒരുങ്ങുന്ന ബാഴ്സ കുട്ടീന്യോയെ നിലനിർത്തി കൂടുതൽ ബാധ്യതയുണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടാവില്ല. കൂടാതെ ടെർ സ്റ്റെഗൻ, മെസി എന്നിവരുടെ കരാർ പുതുക്കുന്ന കാര്യവും ബാഴ്സയുടെ പരിഗണനയിലുണ്ട്. പതിനെട്ടു ദശലക്ഷം യൂറോയാണ് കരാർ പുതുക്കാൻ ടെർ സ്റ്റെഗൻ വാർഷിക പ്രതിഫലമായി ആവശ്യപ്പെടുന്നത്.





Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333