ട്രാൻസ്ഫർ തുകയിൽ വിട്ടുവീഴ്‌ച്ചക്കൊരുങ്ങാതെ ബാഴ്‌സ; കുട്ടീന്യോ ക്ലബിൽ തുടരാൻ സാധ്യത

ട്രാൻസ്ഫർ തുകയിൽ വിട്ടുവീഴ്‌ച്ചക്കൊരുങ്ങാതെ ബാഴ്‌സ; കുട്ടീന്യോ ക്ലബിൽ തുടരാൻ സാധ്യത
Spread the love


ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കുട്ടീന്യോ അടുത്ത സീസണിൽ ബാഴ്സയിൽ തന്നെ തുടരാനുള്ള സാധ്യത വർദ്ധിക്കുന്നു. താരത്തിന്റെ ട്രാൻസ്ഫർ തുകയിൽ ബാഴ്സ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടിവോ റിപ്പോർട്ടു ചെയ്യുന്നത്. നൂറു മില്യൺ യൂറോയാണ് താരത്തിനായി ബാഴ്സ പ്രതീക്ഷിക്കുന്നതെന്നും അതു നൽകാൻ മറ്റു ക്ലബുകൾ തയ്യാറായില്ലെങ്കിൽ താരം സ്പെയിനിൽ തന്നെ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ലിവർപൂളിൽ നിന്നും 150 ദശലക്ഷം യൂറോയോളം മൂല്യമുള്ള ട്രാൻസ്ഫറിൽ ബാഴ്സയിലെത്തിയ കുട്ടീന്യോക്കു തന്റെ കഴിവിനൊത്ത പ്രകടനം കറ്റലൻ ക്ലബിൽ കാഴ്ച വെക്കാനായില്ലായിരുന്നു. ഇതേത്തുടർന്ന് ബാഴ്‌സ താരത്തെ ലോണിൽ ബയേണിന് നൽകി. ജർമൻ ക്ലബിന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ബയേണിന് താൽപര്യമില്ല.

ബാഴ്സലോണ കുട്ടീന്യോയെ വിൽക്കുകയാണെങ്കിൽ ആദ്യം സ്വന്തമാക്കാനുള്ള അവകാശം ലിവർപൂളിനുണ്ടെന്നും അവർ താരത്തെ സ്വന്തമാക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചുവെന്നും 90Min ആയി ബന്ധപ്പെട്ട വൃത്തങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിലവിൽ ചെൽസി, ലൈസ്റ്റർ സിറ്റി, എവർട്ടൺ, ആഴ്സനൽ എന്നീ പ്രീമിയർ ലീഗ് ടീമുകളാണ് ബ്രസീലിയൻ താരത്തിനായി രംഗത്തുണ്ടായിരുന്നത്. എന്നാൽ കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ക്ലബുകളെ ബാധിക്കുമെന്നതിനാൽ ഒരു മധ്യനിര താരത്തെ സ്വന്തമാക്കാൻ ബാഴ്സ ആവശ്യപ്പെട്ട തുക നൽകാൻ ഒരു ക്ലബും തയ്യാറായേക്കില്ല.

ബാഴ്സലോണ പരിശീലകൻ സെറ്റിയന് കുട്ടീന്യോയെ ടീമിൽ നിലനിർത്താൻ താൽപര്യമുണ്ടെന്നതും ബ്രസീലിയൻ താരം ടീമിൽ തുടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അടുത്ത സീസണിൽ കുട്ടീന്യോക്ക് ബാഴ്സ ടീമിലിടമുണ്ടാകുമെന്നും താരത്തെ വാങ്ങണമെന്നുള്ളവർ റിലീസിങ്ങ് തുകയായ നാനൂറു മില്യൺ നൽകേണ്ടി വരുമെന്നും സെറ്റിയൻ പറഞ്ഞിരുന്നു.

അതേ സമയം നിലവിൽ 76 മത്സരങ്ങൾ ബാഴ്സക്കു വേണ്ടി കളിച്ച കുട്ടീന്യോ നൂറു മത്സരം പൂർത്തിയാക്കിയാൽ ലിവർപൂളിന് 20 ദശലക്ഷം യൂറോ നൽകേണ്ടി വരുമെന്നതിനാൽ താരത്തിന്റെ തിരിച്ചു വരവ് ബാഴ്സ ആഗ്രഹിക്കുന്നില്ലെന്ന് മറ്റൊരു സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333