തജിക്കിസ്ഥാന് ദേശിയ ടീം താരത്തെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് താൽപര്യമുണ്ടെന്ന് റിപ്പോർട്ട്

തജിക്കിസ്ഥാന് ദേശിയ ടീം താരത്തെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് താൽപര്യമുണ്ടെന്ന് റിപ്പോർട്ട്
Spread the love


തജിക്കിസ്ഥാൻ ദേശിയ ടീമിന്റെ താരമായ കോമറോൺ ടർസുനോവിനെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്‌സിന് താൽപര്യമുണ്ടെന്ന് റിപോർട്ട്. കഴിഞ്ഞ ഐ-ലീഗ് സീസണിൽ മോഹൻ ബഗാൻ വേണ്ടി ബൂട്ട് കെട്ടിയ താരവുമായി പ്രാരംഭഘട്ട ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചതായി സ്പോർട്സകീട റിപ്പോർട്ട് ചെയ്യുന്നു.

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികൂനക്ക് കോമറോണിനെ ടീമിലെത്തിക്കാൻ താത്പര്യമുണ്ടെന്നും, എന്നാൽ, താരത്തിന് ഇത് വരെ ബ്ലാസ്റ്റേഴ്‌സ് കോൺട്രാക്ട് ഓഫർ ചെയ്തിട്ടില്ല എന്നും സ്പോർട്സകീട റിപ്പോർട്ടിൽ പറയുന്നു.

2019ൽ ഇന്ത്യയിൽ വെച്ച് നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ തജിക്കിസ്ഥാൻ വേണ്ടി കളിച്ച താരമാണ് 24കാരനായ കോമറോൺ. ഇന്ത്യക്കെതിരെ 4-2ന് തജിക്കിസ്ഥാൻ വിജയിച്ച മത്സരത്തിൽ താരം ഒരു ഗോൾ നേടിയിരുന്നു.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കിയത്. അവർക്ക് വേണ്ടി 8 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകൾ നേടുകയും, രണ്ട് അസിസ്റ്റുകൾ സ്വന്തം പേരിലാക്കുകയും ചെയ്തിരുന്നു.

കളിക്കളത്തിൽ പല മേഖലകളിലും കളിക്കാൻ കഴിവുള്ള താരമാണ് കോമറോൺ. മുന്നേറ്റനിര താരമായും, അറ്റാക്കിങ് മിഡ്ഫീൽഡറുമായൊക്കെ കളിക്കാൻ കോമറോണിന് കഴിയും.Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333