താൻ റയൽ മാഡ്രിഡ് വിടണമെന്ന് സിനദിന് സിദാന് ആഗ്രഹമുണ്ടായിരുന്നില്ല; വെളിപ്പെടുത്തലുമായി സ്പാനിഷ് താരം

താൻ റയൽ മാഡ്രിഡ് വിടണമെന്ന് സിനദിന് സിദാന് ആഗ്രഹമുണ്ടായിരുന്നില്ല; വെളിപ്പെടുത്തലുമായി സ്പാനിഷ് താരം
Spread the love


റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിക്കിലേക്ക് താൻ ചേക്കേറിയതിൽ സിനദിന് സിദാൻ താല്പര്യമുണ്ടായിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി സ്പാനിഷ് താരം അൽവാരോ ഒഡ്രിയോസോള. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ഒഡ്രിയോസോള സീസൺ അവസാനം വരെ കാലാവധിയുള്ള ലോണിൽ ജർമൻ ക്ലബിൽ ചേർന്നത്.

റയൽ മാഡ്രിഡിന് വേണ്ടി ഈ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് മുൻ റയൽ സൊസൈഡാഡ് താരമായ ഒഡ്രിയോസോള കളിച്ചിട്ടുള്ളത്. ജർമൻ ക്ലബിൽ ചേക്കേറിയതിന് ശേഷം ബയേണിന് വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ച താരം, താൻ ഇപ്പോഴും റയൽ കളിക്കാരുമായും, ക്ലബ് ജീവനക്കാരുമായും, ഡോക്ടർമാരുമായും ബന്ധം പുലർത്തുന്നുണ്ടെന്ന് വ്യക്തമാക്കി.

താൻ ബയേണിൽ ചേരുന്നതിന് മുൻപ് പരിശീലകൻ സിദാനുമായി ഒരുപാട് സംഭാഷണങ്ങൾ നടന്നെന്നും, സിദാന് താൻ റയൽ വിടണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല എന്നും ഒഡ്രിയോസോള വെളിപ്പെടുത്തി. “[റയൽ മാഡ്രിഡിൽ നിന്ന്] പോവുന്നതിനെ കുറിച്ച് ഞാൻ അദ്ദേഹവുമായി ഒരുപാട് സംഭാഷണങ്ങൾ നടത്തി, സ്വകാര്യമായി അദ്ദേഹത്തിൻറെ പിന്തുണ എനിക്ക് കാണിച്ചു തരുകയും ചെയ്തു. ഞാൻ റയൽ വിടണമെന്ന് സിദാന് ആഗ്രഹമുണ്ടായിരുന്നില്ല,” ഒഡ്രിയോസോള പറഞ്ഞു.

റയൽ മാഡ്രിഡിൽ ഒരു കളിക്കാരനെന്ന നിലയിൽ വിജയിക്കുക എന്നത് തന്റെ സ്വപ്നങ്ങളിൽ ഒന്നാണെന്നും താരം വിവരിച്ചു. “ഒരു ഫുട്ബോളർ ആവുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. ഞാൻ റയലിന് വേണ്ടി കളിച്ചിട്ടുണ്ട്, ഞാൻ മാഡ്രിഡിന്റേതാണ്, ഞാൻ ലോണിൽ ബയേണിലാണ്. എന്റെ സ്വപ്നങ്ങളിൽ ഉള്ളതാണ് മാഡ്രിഡിൽ വിജയിക്കുക എന്നത്. എന്റെ ഏകദേശം എല്ലാ സ്വപ്നങ്ങളും ഞാൻ നിറവേറ്റിയിട്ടുണ്ട്. അതിൽ ബാക്കിയുള്ള ഒന്നാണ് റയലിൽ വിജയിക്കുക എന്നത്,” 24കാരനായ താരം പറഞ്ഞു.





Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333