നെയ്മറെ ബാഴ്സ സ്വന്തമാക്കാതിരിക്കാനുള്ള മൂന്നു കാരണങ്ങൾ

നെയ്മറെ ബാഴ്സ സ്വന്തമാക്കാതിരിക്കാനുള്ള മൂന്നു കാരണങ്ങൾ
Spread the love


കഴിഞ്ഞ രണ്ടു സീസണുകളിലായി ഓരോ ട്രാൻസ്ഫർ ജാലകത്തിലും ഉയരുന്ന അഭ്യൂഹമാണ് നെയ്മർ വീണ്ടും ബാഴ്സലോണയിൽ എത്തുമെന്നത്. 2017ൽ 222 ദശലക്ഷം യൂറോ മുടക്കി പിഎസ്ജി സ്വന്തമാക്കിയ താരം ഫ്രഞ്ച് ടീമിനൊപ്പം മൂന്നാമത്തെ സീസൺ പിന്നിടുമ്പോഴും പൂർണ തൃപ്തനല്ല. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും നെയ്മർ ബാഴ്സയിലേക്കു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

കഴിഞ്ഞ സമ്മറിൽ ടീമിലെത്തിയ ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാനെ നൽകി ബാഴ്സലോണ നെയ്മറെ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അറ്റ്ലറ്റികോ മാഡ്രിഡിനൊപ്പം തകർപ്പൻ പ്രകടനമായിരുന്നെങ്കിലും ബാഴ്സലോണയിൽ ആ മികവു കാണിക്കാൻ ഗ്രീസ്മനു കഴിഞ്ഞിട്ടില്ല. 37 മത്സരങ്ങളിൽ 14 ഗോൾ നേടിയ താരത്തിന്റെ പ്രകടനത്തിൽ ബാഴ്സ നേതൃത്വം പൂർണ തൃപ്തരല്ല.

നെയ്മർ ബാഴ്സയിലേക്കു തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ബാഴ്സ ബ്രസീലിയൻ താരത്തെ സ്വന്തമാക്കാതിരിക്കാനും നിരവധി കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട മൂന്നു കാരണങ്ങൾ ഇവയാണ്.

1. ബാഴ്സലോണ ചിലവാക്കേണ്ട കനത്ത തുക

Neymar Signs For PSG

ബാഴ്സയുമായി കരാർ പുതുക്കിയ 2016ലാണ് നെയ്മറുടെ റിലീസിംഗ് ക്ളോസ് 222 ദശലക്ഷം യൂറോയാക്കിയത്. അത്രയും തുക നൽകി ആരും താരത്തെ സ്വന്തമാക്കില്ലെന്ന് ബാഴ്സക്ക് വിശ്വസിച്ചിരുന്നെങ്കിലും ഒരു വർഷത്തിനുള്ളിൽ പിഎസ്ജി അതു നൽകി താരത്തെ സ്വന്തമാക്കി. ഇത്രയും തുക നൽകിയതു കൊണ്ടു തന്നെ നെയ്മർ ട്രാൻസ്ഫറിൽ പരമാവധി തുക നേടാൻ പിഎസ്ജി ശ്രമിക്കും. 225 ദശലക്ഷം യൂറോയാണ് പിഎസ്ജി താരത്തിനു വേണ്ടി പറയുന്നതെങ്കിലും 150 ദശലക്ഷം യൂറോയെങ്കിലും ബാഴ്സ ചുരുങ്ങിയതു മുടക്കേണ്ടി വരും.

2. തുടർച്ചയായ പരിക്കിന്റെ പ്രശ്നങ്ങൾ

Paris Saint-Germain v Montpellier HSC – Ligue 1

പിഎസ്ജിക്കു വേണ്ടി കളത്തിലിറങ്ങുമ്പോഴെല്ലാം തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും നെയ്മറുടെ പരിക്കിന്റെ റെക്കോർഡ് വളരെ ആശങ്കപ്പെടുത്തുന്നതാണ്. പിഎസ്ജിക്കു വേണ്ടി രണ്ടു വർഷത്തിനിടെ എട്ടര മാസവും അൻപതോളം മത്സരങ്ങളിലും താരം പുറത്തിരുന്നു. 2007നു ശേഷം ബ്രസീൽ കോപ അമേരിക്ക കിരീടം നേടിയ കഴിഞ്ഞ വർഷത്തെ ടൂർണമെന്റ് തന്നെ താരത്തിനു നഷ്ടമായിരുന്നു. ഡെംബലെ പരിക്കു മൂലം പുറത്തിരിക്കുന്ന അതേ അവസ്ഥ നെയ്മർക്കും വരികയാണെങ്കിൽ ഈ ട്രാൻസ്ഫർ കൊണ്ട് ഒരു നേട്ടവും ബാഴ്സ ഉണ്ടാക്കില്ല.

3. ഗ്രീസ്മൻ കഴിവു തെളിക്കാനുള്ള അവസരം അർഹിക്കുന്നു

FC Barcelona v Real Sociedad – La Liga

പൊസിഷൻ മാറിക്കളിക്കുന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഗ്രീസ്മൻ പ്രകടമാക്കിയിരുന്നു. ബാഴ്സയിൽ മികച്ച തുടക്കമല്ല ലഭിച്ചതെങ്കിലും പതിനാലു ഗോളുകൾ താരം അടിച്ചു കൂട്ടി. പ്രതിഭാധനനായ താരത്തിന് കുറച്ചു കൂടി അവസരം നൽകുകയാണെങ്കിൽ തന്റെ കഴിവു മുഴുവൻ പുറത്തെടുക്കാൻ കഴിഞ്ഞേക്കും. ബാഴ്സലോണയിൽ തുടരണമെന്ന തീവ്രമായ ആഗ്രഹവും ഗ്രീസ്മനുണ്ട്.

അതേ സമയം നെയ്മർക്ക് പിഎസ്ജിയിൽ ചെന്നതിനു ശേഷം കൂടുതൽ വളരാൻ കഴിഞ്ഞിട്ടില്ല. നിലവിൽ എംബാപ്പെ നെയ്മറെ മറികടന്ന് പിഎസ്ജിയിലെ പ്രധാന താരമാകാൻ ഒരുങ്ങുകയാണ്. പരിക്കിന്റെ പ്രശ്നങ്ങളും അച്ചടക്കമില്ലായ്മയും കാണിക്കുന്ന ഒരു താരത്തെ സ്വന്തമാക്കുന്നതിലും ബാഴ്സക്കു നല്ലത് ടീമിനു വേണ്ടി പൂർണ ആത്മാർത്ഥത കാണിക്കുന്ന ഗ്രീസ്മനെ നിലനിർത്തുകയാണ്.Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333