പിന്തുണച്ചതിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നന്ദി പറഞ്ഞ് എൽകോ ഷറ്റോറി

പിന്തുണച്ചതിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നന്ദി പറഞ്ഞ് എൽകോ ഷറ്റോറി
Spread the love


​തനിക്ക് നൽകിയ പിന്തുണക്ക് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരോട് നന്ദി പറഞ്ഞ് മുൻ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോറി. ടീമും പരിശീലകനും തമ്മിൽ വഴി പിരിയുകയാണെന്ന് നേരത്തെ ഔദ്യോഗികകമായി സ്ഥിരീകരിച്ചിരുന്നു.

“പിന്തുണച്ചതിന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോട് എനിക്ക് നന്ദി പറയണം. ഞാൻ എന്റെ എല്ലാം നൽകി, ആക്രമണ ഫുട്ബോളും, ഫലവും കൊണ്ട് വരാൻ ശ്രമിച്ചു. ഭാവിയിലേക്ക് ആശംസകൾ, നിങ്ങൾ എന്റെ ഹൃദയത്തിൽ എപ്പോഴും ഉണ്ടാവും. സ്പെഷ്യൽ ആരാധകരുള്ള ഒരു സ്പെഷ്യൽ ക്ലബ്,” ഷറ്റോറി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന ഷറ്റോറിക്ക് ടീമിനെ പ്ലേഓഫിലേക്ക് നയിക്കാൻ കഴിഞ്ഞിരുന്നില്ല. പരിക്കുകൾ ഏറെ അലട്ടിയ സീസണിൽ ഫലങ്ങൾ ബ്ലാസ്റ്റേഴ്സിന് അനുകൂലമായിരുന്നില്ലെങ്കിലും, ഫുട്ബോൾ ശൈലിക്ക് ഏറെ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്.

മോഹൻ ബഗാനെ ഐ ലീഗ് കിരീടത്തിലേക്ക് നയിച്ച കിബു വിക്കൂനയാണ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ. ഇക്കാര്യം ക്ലബ് ഔദ്യോഗികകമായി സ്ഥിരീകരിച്ചിട്ടുണ്ട്.



Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//stawhoph.com/afu.php?zoneid=2831333