പെലെയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോക്ക് പദ്ധതിയുണ്ടെന്ന് മുൻ സഹതാരം

പെലെയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോക്ക് പദ്ധതിയുണ്ടെന്ന് മുൻ സഹതാരം
Spread the love


ഫുട്ബാൾ ഇതിഹാസം പെലെയുടെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് തകർക്കുന്നത് വരെ ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചേക്കില്ലെന്ന സൂചന നൽകി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം ഗാരി നെവില്ലെ. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാവാൻ റൊണാൾഡോക്ക് ആഗ്രഹമുണ്ടെന്നും മുൻ സഹതാരമായ നെവില്ലെ അഭിപ്രായപ്പെട്ടു.

“തന്റെ മുപ്പതുകളിലും നാല്പതുകളിലും കളിക്കാനുള്ള ജെയിംസ് മിൽനറിന്റെ ആഗ്രഹത്തെ പറ്റി ജേമി [കരാഗർ] നേരത്തെ പരാമർശിച്ചിരുന്നു. അവൻ [റൊണാൾഡോക്ക്] [കളിക്കളത്തിൽ] തുടരാനും, പെലെയുടെ റെക്കോർഡ് ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്നും എനിക്ക് തോന്നുന്നു,” നെവില്ലെ പറഞ്ഞു.

“[കളിക്കളത്തിൽ] തുടർന്ന്, പെലെയുടെ കണക്കുകൾ മറികടക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു,” മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം അഭിപ്രായപ്പെട്ടു.

നിലവിൽ യുവന്റസിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ തന്റെ കരിയറിൽ 725 ഗോളുകളാണ് ഇത് വരെ നേടിയിട്ടുള്ളത്. മറുവശത്ത്, 1363 മത്സരങ്ങളിൽ നിന്ന് 1282 ഗോളുകൾ പെലെ നേടിയിട്ടുണ്ടെങ്കിലും, അതിൽ പലതും അനൗദ്യോഗിക മത്സരങ്ങളിൽ ആയിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം പെലെയുടെ പേരിൽ 757 ഗോളുകളാണ് ഉള്ളത്, ക്രിസ്റ്റ്യാനോയെക്കാൾ 32 ഗോളുകൾ കൂടുതൽ.

35 വയസ്സ് ആയെങ്കിലും, മികച്ച ഫോമിൽ കളി തുടരുന്ന റൊണാൾഡോ 32 ഗോളുകൾ കൂടി നേടി, ആ റെക്കോർഡ് സ്വന്തം പേരിലാക്കാനുള്ള സാധ്യത ഏറെയാണ്.





Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333