പ്രീമിയർ ലീഗ് പുനരാരംഭിച്ചാലും, മത്സരസമയം 90 മിനിറ്റിന് താഴെ ആവുമെന്ന് സൂചന

പ്രീമിയർ ലീഗ് പുനരാരംഭിച്ചാലും, മത്സരസമയം 90 മിനിറ്റിന് താഴെ ആവുമെന്ന് സൂചന
Spread the love


കൊറോണ വൈറസ് മൂലം നിർത്തി വെച്ചിരിക്കുന്ന പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ ശ്രമിക്കുകയാണ് അധികൃതർ. പല ലീഗുകളും ഇതിനോടകം ഈ സീസൺ ഉപേക്ഷിച്ചിരിക്കുകയാണ്. എന്നാൽ പ്രീമിയർ ലീഗ് അതിന് തയ്യാറാകില്ലെന്നാണ് റിപ്പോർട്ടുകൾ.

പ്രീമിയർ ലീഗ് പുനരാരംഭിച്ചാലും 45 മിനുട്ടിൽ കുറവ് മാത്രമേ ഇരു പകുതികൾക്കും ലഭിക്കുകയുള്ളൂ എന്ന് പി എഫ് എ ചീഫ് ഗോർഡൻ ടെയ്‌ലർ അറിയിച്ചതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല, ജൂൺ പകുതിയോടെ മാത്രമേ പ്രീമിയർ ലീഗ് പുനരാംഭിക്കാൻ സാധിക്കുവെന്നും അദ്ദേഹം ബി ബി സി4 അഭിമുഖത്തിൽ പറഞ്ഞതായി സ്‌പോർട് ബൈബിൾ റിപ്പോർട്ട്‌ ചെയ്തു.

ഇത് കൂടാതെ ഈ സീസണിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ഒരു ടീമിന് കളിക്കിടെ 5 മാറ്റങ്ങൾ വരെ നടത്താൻ അനുമതി ഉണ്ടായിരിക്കുമെന്നും ടെയ്‌ലർ അറിയിച്ചു. ടീമുകളുമായി ചർച്ച നടത്തി പല കാര്യങ്ങളും തീരുമാനിച്ചെന്നും ടെയ്‌ലർ കൂട്ടിച്ചേർത്തു.

ഈ കഴിഞ്ഞ വെള്ളിയാഴ്‌ച പ്രീമിയർ ലീഗ് ക്ലബ്ബുകൾ വീഡിയോ കാൾ മുഖേനെ ചർച്ച നടത്തുകയും നിക്ഷ്പക്ഷമായ സ്റ്റേഡിയങ്ങളിൽ വെച്ച് സീസണിലെ ബാക്കി മത്സരങ്ങൾ നടത്താനും തീരുമാനമായിരുന്നു. 8 മുതൽ 10 സ്റ്റേഡിയം വരെ ഇതിനായി തിരഞ്ഞെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മെയ്‌ 18നകം പരിശീലനം തുടങ്ങുകയും ജൂൺ 12 ഓടെ മത്സരങ്ങൾ തുടങ്ങുകയും ചെയ്യാൻ സാധിക്കുമെന്ന് ക്ലബ്ബുകൾ ഒന്നടങ്കം അറിയിച്ചതയാണ് സൂചന.





Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333