പ്രീമിയർ ലീഗ് സൂപ്പർതാരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് റയലും ബാഴ്‌സയും; സാധ്യത കൂടുൽ കറ്റാലൻ ക്ലബിന്

പ്രീമിയർ ലീഗ് സൂപ്പർതാരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് റയലും ബാഴ്‌സയും; സാധ്യത കൂടുൽ കറ്റാലൻ ക്ലബിന്
Spread the love


ആഴ്‌സണൽ മുന്നേറ്റനിര താരം പിയറി-എമറിക്ക് ഒബമയാങ്ങിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിത്വം തുടരുകയാണ്. പ്രീമിയർ ലീഗ് ക്ലബ്ബിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഗാബോണീസ് സ്‌ട്രൈക്കറുടെ നിലവിലെ കരാർ അടുത്ത വർഷം അവസാനിക്കും. എന്നാൽ, താരത്തിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും, എഫ്‌സി ബാഴ്‌സലോണയുമുൾപ്പടെ നിരവധി ക്ലബുകൾ ഒബമയാങ്ങിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നു എന്നാണ് സൂചന.

ഇപ്പോൾ വരുന്ന റിപോർട്ടുകൾ പ്രകാരം താരത്തെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്നത് ബാഴ്‌സലോണക്കാണ്. കണക്കുകൾ പ്രകാരം, താരം ബാഴ്‌സയിൽ ചേരാനുള്ള സാധ്യത രണ്ടിൽ ഒന്നാണ്. ബാഴ്‌സ കഴിഞ്ഞാൽ താരത്തെ സ്വന്തമാക്കാൻ കൂടുതൽ സാധ്യതയുള്ളത് മാഞ്ചസ്റ്റർ യൂണൈറ്റഡിനാണ്. ഒൻപതിൽ രണ്ടാണ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കാനുള്ള സാധ്യത.

മറ്റു പ്രമുഖ ക്ലബുകൾ ഒബമയാങ്ങിനെ സ്വന്തമാക്കാനുള്ള സാധ്യത ചുവടെ:

റയൽ മാഡ്രിഡ് -അഞ്ചിൽ ഒന്ന്

ഇന്റർ മിലാൻ – ആറിൽ ഒന്ന്

പി എസ് ജി – ഏഴിൽ ഒന്ന്

ചെൽസി – പത്തിൽ ഒന്ന്

മാഞ്ചസ്റ്റർ സിറ്റി – 16ൽ ഒന്ന്

ബയേൺ – 20ൽ ഒന്ന്

യുവന്റസ് – 25ൽ ഒന്ന്

ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ആഴ്‌സണൽ, താരത്തെ വിൽക്കാതിരുന്നാൽ, അടുത്ത വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മറ്റു ക്ലബുകൾക്ക് ട്രാൻസ്ഫർ തുക നൽകാതെ ഒബമയാങ്ങിനെ സ്വന്തമാക്കാൻ കഴിയും. അതിനാൽ തന്നെ, കരാർ നീട്ടുന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിൽ, ജൂണിൽ താരത്തെ ആഴ്‌സണൽ വിൽക്കാനുള്ള സാധ്യത ഏറെയാണ്.Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333