ഫെർഗൂസൺ യുണൈറ്റഡിലേക്ക് വിളിച്ചു, റൊണാൾഡോ വരാമെന്ന് പറഞ്ഞു, വെളിപ്പെടുത്തലുമായി എവ്‌റ

ഫെർഗൂസൺ യുണൈറ്റഡിലേക്ക് വിളിച്ചു, റൊണാൾഡോ വരാമെന്ന് പറഞ്ഞു, വെളിപ്പെടുത്തലുമായി എവ്‌റ
Spread the love


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൻ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ 2013ൽ ക്ലബ്ബിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് അടുത്തെത്തിയിരുന്നെന്ന് വെളിപ്പെടുത്തലുമായി പാട്രിസ് എവ്‌റ. റൊണാൾഡോയെയും ഗാരെത് ബെയ്‌ലിനെയും സ്വന്തമാക്കുമെന്ന് തനിക്ക് 99 ശതമാനം ഉറപ്പാണെന്നും ഫെർഗൂസൻ പറഞ്ഞതായി എവ്‌റ യുണൈറ്റഡ് പോഡ്‌കാസ്റ്റ് എപ്പിസോഡിനിടെ പറഞ്ഞു.

ഫെർഗൂസന്റെ വിരമിക്കലാണ് തന്റെ യുണൈറ്റഡ് കരിയറിലെ ഏറ്റവും കഠിനമായ നിമിഷങ്ങളിൽ ഒന്ന് എന്ന് പറഞ്ഞ എവ്‌റ, വിരമിക്കലിന് രണ്ടാഴ്ച മുൻപ് ഫെർഗൂസൻ തന്നോട് ഒരു പത്ത് വർഷം കൂടി ഉണ്ടാവുമെന്ന് പറഞ്ഞതായും എവ്‌റ വെളിപ്പെടുത്തി.

“അതിന് രണ്ടാഴ്ച മുൻപ്, ഫെർഗൂസൻ അടുത്ത വർഷം ചിലപ്പോൾ വിരമിച്ചേക്കുമെന്ന് ഒരുപാട് മീഡിയക്കാർ പറയുന്നത് ഞാൻ ഓർക്കുന്നു, എന്നാൽ അദ്ദേഹം പറഞ്ഞത്, ‘പാട്രിസ്, ഞാൻ ഒരിക്കലും വിരമിക്കില്ല. ഒരു പത്ത് വർഷം കൂടി ഞാൻ ഇവിടെ ഉണ്ടാവും.’

“അതിന് ശേഷം അദ്ദേഹം പറഞ്ഞു: ‘എന്റെ ലക്ഷ്യം, ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഗാരെത് ബെയ്‌ലിനെയും നമുക്ക് ലഭിക്കുമെന്ന് എനിക്ക് 99 ശതമാനം ഉറപ്പുണ്ട്. എനിക്ക് ആ രണ്ട് കളിക്കാരെയും മതി, വീണ്ടും ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ. 99 ശതമാനം’.” എവ്‌റ വിവരിച്ചു.

“ഞാൻ റൊണാൾഡോയോട് സംസാരിച്ചു, ഞാൻ അവനോട് ചോദിച്ചു, ബോസ്സിനോട് അതെ എന്ന് പറയുകയും, യുണൈറ്റഡിൽ ചേരാൻ വരുകയുമായിരുന്നു. ഇത് അവൻ എന്നോട് പറഞ്ഞതാണ്.”

എന്നാൽ ഫെർഗൂസൻ പറഞ്ഞത് പോലെ ഒരു അടുത്ത പത്ത് വർഷം അദ്ദേഹം ക്ലബിൽ തുടരുകയോ, റൊണാൾഡോയെയും, ബെയ്‌ലിനെയും സ്വന്തമാക്കുകയോ ചെയ്തില്ല. ആ സീസൺ അവസാനം ലോക ഫുട്ബോൾ കണ്ടതിൽ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ഫെർഗൂസൻ വിരക്കുകയാണ് ചെയ്തത്.ASource link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333