
കൊറോണ വൈറസ് വ്യാപനം മൂലം നിറുത്തി വെച്ചിരുന്ന ഫ്രഞ്ച് ലീഗ് വൺ, ലീഗ് ടു 2019-2020 സീസൺ ഒഴിവാക്കി. സെപ്റ്റംബറിന് മുൻപ് ഫ്രാൻസിൽ കായിക മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ വെച്ച് പോലും നടക്കാൻ പാടില്ലെന്ന ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പിന്റെ പ്രഖ്യാപനത്തെ തുടർന്നാണിത്.
” പ്രൊഫഷണൽ സ്പോർട്സിന്റെ 2019-20 സീസൺ, ഫുട്ബോൾ ഉൾപ്പെടെ, പുനരാരംഭിക്കാൻ കഴിയില്ല,” ഫ്രഞ്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
“വെയിലുള്ള ദിവസങ്ങളിൽ സാമൂഹിക അകലത്തിന്റെ നിയമങ്ങൾ പാലിച്ച്, വ്യക്തിഗത കായിക പ്രവർത്തനങ്ങൾ പരിശീലിക്കാം.” ഫിലിപ്പെ വ്യക്തമാക്കി.
നേരത്തെ, നെതർലൻഡ്സ് ആദ്യ ഡിവിഷൻ ലീഗ് ആയ എരിഡിവിസി 2019-20 സീസൺ വിജയികളില്ലാതെ അവസാനിപ്പിച്ചിരുന്നു.
BREAKING: The Ligue 1 and Ligue 2 seasons are to be cancelled after French Prime Minister Edouard Philippe announced no sporting events, even those behind closed doors, could take place before September.
— Sky Sports News (@SkySportsNews) April 28, 2020
സീസൺ ഒഴിവാക്കിയെങ്കിലും ലീഗ് വൺ ജേതാക്കളുടെയും, പ്രൊമോഷന്റെയും, തരംതാഴ്ത്തലിന്റെയും കാര്യത്തിൽ തീരുമാനം ആയിട്ടില്ല. മെയ് മാസം ഇക്കാര്യം തീരുമാനിക്കാൻ ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ ലീഗ് യോഗം വെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിലവിലെ പോയിന്റ് പട്ടിക പ്രകാരം ലീഗ് വമ്പന്മാരായ പി എസ് ജി ഒരു മത്സരം കുറവ് കളിച്ചിട്ടും, 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്