ബാഴ്സലോണ, റയൽ മാഡ്രിഡ് താരങ്ങളുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബെക്കാമിന്റെ ക്ലബ്

ബാഴ്സലോണ, റയൽ മാഡ്രിഡ് താരങ്ങളുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബെക്കാമിന്റെ ക്ലബ്
Spread the love


ബാഴ്സലോണയുടെയും റയൽ മാഡ്രിഡിന്റെയും സൂപ്പർതാരങ്ങളായ അർതുറോ വിദാൽ, ഗരത് ബേൽ എന്നിവരുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ താരങ്ങളെ ഇന്റർ മിയാമിയുമായി ചേർത്ത് ട്രാൻസ്ഫർ വാർത്തകൾ പുറത്തു വന്നിരുന്നു. അതിനിടയിൽ ഇന്റർ മിയാമി ലോഗോക്കു മുന്നിൽ നിൽക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വിദാൽ പോസ്റ്റു ചെയ്യുകയും ഉടനെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇന്റർ മിയാമി സ്പോർടിങ്ങ് ഡയറക്ടറായ പോൾ മക്ഡൊണോയാണ് ഈ രണ്ടു താരങ്ങളുടെയും ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ പ്രതികരിച്ചത്.

വിദാൽ മികച്ച താരമാണെങ്കിലും ഇപ്പോൾ പുറത്തു വരുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് മക്ഡൊണോ പറയുന്നത്. “ഞങ്ങൾ നിരവധി കളിക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഇപ്പോഴും അതു നടന്നു കൊണ്ടിരിക്കുന്നു. സ്വന്തമാക്കാനുള്ള സാധ്യത താരങ്ങൾ തുറന്നു തരികയാണെങ്കിൽ അവരെ ബന്ധപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.”

“ചിലത് വെറും അഭ്യൂഹങ്ങൾ മാത്രമാണ്. ചിലതിൽ കഴമ്പുണ്ടെങ്കിലും ഞങ്ങളുടെ ലക്ഷ്യവും സാമ്പത്തിക അവസ്ഥയും പരിഗണിച്ചാണു തീരുമാനമെടുക്കുക. നിരവധി താരങ്ങൾ ഇന്റർ മിയാമിയുമായി ബന്ധപ്പെട്ടിരിക്കുന്നത് നല്ലതാണെങ്കിലും ഏറ്റവും നല്ലത് തിരഞ്ഞെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.” മക്ഡൊണോ പറഞ്ഞു.

ഗരത് ബേലുമായി ബന്ധപ്പെട്ട അഭ്യൂഹം ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. “അസാധരണ കഴിവുകളുള്ള താരമാണ് ബേൽ. എല്ലാ അഭ്യൂഹങ്ങളോടും എനിക്കു പ്രതികരിക്കാനാവില്ല. അങ്ങിനെ ചെയ്താൽ മറ്റു കാര്യങ്ങൾ സംസാരിക്കാൻ എനിക്കു സമയമുണ്ടാകില്ല.”

“നിരവധി മികച്ച താരങ്ങളുമായി ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്‌. ക്ലബിന് ഏറ്റവും മികച്ചതായി തോന്നുന്നതും ഞങ്ങളുടെ പദ്ധതികൾക്ക് അനുയോജ്യവുമായ താരങ്ങളുമായി ചർച്ചകൾ ആരംഭിക്കും.” അദ്ദേഹം വ്യക്തമാക്കി.

വിദാൽ, ബേൽ എന്നിവർക്കു പുറമേ മറ്റൊരു റയൽ മാഡ്രിഡ് താരമായ ഹമേസ് റോഡ്രിഗസും ഇന്റർ മിയാമിയുമായി ചേർത്ത് അഭ്യൂഹങ്ങളുണ്ട്. ഇതിനു പുറമേ ബൊക്ക ജൂനിഴേയ്സിന്റെ അർജൻറീന താരം അഗസ്റ്റിൻ അൽമേൻഡ്രയാണ് ഇന്റർ മിയാമിയുമായി ചേർത്ത് റൂമറുള്ള മറ്റൊരു താരം.





Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333