മാഞ്ചസ്റ്റർ യുണൈറ്റഡിന് യോജിക്കുന്ന തരത്തിലുള്ള താരമാണ് റാംസിയെന്ന് മുൻ വെയ്ൽസ് പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡിന് യോജിക്കുന്ന തരത്തിലുള്ള താരമാണ് റാംസിയെന്ന് മുൻ വെയ്ൽസ് പരിശീലകൻ
Spread the love


മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമ്മർദ്ദം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിവുള്ള താരമാണ് റാംസിയെന്ന് മുൻ വെയ്ൽസ് പരിശീലകൻ ക്രിസ് കോൾമാൻ അഭിപ്രായപ്പെട്ടു.

ഒരു മികച്ച ബോക്സ്‌ ടു ബോക്സ്‌ മിഡ്‌ഫീൽഡറായ റാംസി കാർഡിഫിലാണ് കളി പഠിച്ചത്. അതിന് ശേഷം 2008 ൽ ആർസെനൽ റാംസിയെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഫ്രീ ഏജന്റ് എന്ന നിലയിൽ അദ്ദേഹം യുവന്റസിലേക്ക് ചേക്കേറി. എന്നാൽ മൗറിസിയോ സാറി പരിശീലിപ്പിക്കുന്ന ടീമിൽ വളരെ കുറവ് സമയം മാത്രമേ അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചിരുന്നുള്ളു.

“വെയ്ൽസിന്റെ പരിശീലകൻ ആയിരുന്ന സമയത്ത് ആരോണിന്റെ(റാംസി) മികച്ച പ്രകടനം എനിക്ക് കാണാൻ കഴിഞ്ഞു. അദ്ദേഹം സമ്മർദ്ദത്തോടെ കളിക്കുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കുന്നു. പ്രത്യേകിച്ച് വലിയ ടീമുകൾക്ക് എതിരെയും വലിയ മത്സരങ്ങളിലും അദ്ദേഹം മികച്ച രീതിയിലാണ് കളിക്കുന്നത്.”- മിറർ മാധ്യമം നടത്തിയ അഭിമുഖത്തിൽ കോൾമാൻ പറഞ്ഞു.

“മാഞ്ചസ്റ്റർ യൂണൈറ്റഡിനായി കളിക്കുന്ന സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിയുന്ന താരമാണ് റാംസി. വലിയ ക്ലബിന് വേണ്ടി കളിക്കുമ്പോൾ താരങ്ങൾ വലിയ സമ്മർദ്ദം നേരിടാൻ തയ്യാറായിരിക്കണം. റാംസിയ്ക്ക് തീർച്ചയായും അതിന് സാധിക്കും.” – കോൾമാൻ കൂട്ടിച്ചേർത്തു.

29 വയസുള്ള റാംസി ഈ സീസണിൽ യുവന്റസിന് വേണ്ടി 800 മിനുട്ടിൽ കുറവ് മാത്രമാണ് കളിച്ചത് എന്നാൽ 3 ഗോളും ഒരു അസിസ്റ്റും അദ്ദേഹം ടീമിന് വേണ്ടി നേടി. കഴിഞ്ഞ സീസണിൽ യുവന്റസിലേക്ക് ചേക്കേറാനുള്ള റാംസിയുടെ തീരുമാനത്തെ കോൾമാൻ വിമർശിച്ചില്ല. യുവെന്റസ് വലിയ ക്ലബ്‌ ആണെന്നും അവരോടൊപ്പം റാംസിയ്ക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യത കൂടുതലാണെന്നും കോൾമാൻ വിശദീകരിച്ചു.



Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//zuphaims.com/afu.php?zoneid=2831333