മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറാൻ ബാഴ്സലോണ താരം, അതൃപ്തിയോടെ കറ്റാലൻ ക്ലബ്

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറാൻ ബാഴ്സലോണ താരം, അതൃപ്തിയോടെ കറ്റാലൻ ക്ലബ്
Spread the love


ബാഴ്സലോണ ജുവനൈൽ ടീം താരമായ മാർക് ഹുറാഡോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു. ഇംഗ്ലീഷ് ക്ലബിലേക്കു ചേക്കേറുന്നതിനു വേണ്ടിയാണ് താരം ബാഴ്സലോണയുമായി പുതിയ കരാർ ഒപ്പിടാൻ തയ്യാറാവാത്തതെന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട് റിപ്പോർട്ടു ചെയ്യുന്നത്.

പതിനാറുകാരനായ താരത്തിനു പുതിയ കരാർ നൽകാനുള്ള ചർച്ചകൾ ബാഴ്സ കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടത്തിക്കൊണ്ടിരിക്കുകയാണ്. ജുവനൈൽ ബി ടീമിനു വേണ്ടി കളിക്കാൻ താരത്തിന് അവസരം നൽകുന്നതിനു പുറമേ കൂടുതൽ പ്രതിഫലം നൽകാമെന്നും ബാഴ്സ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഹുറാഡോ ഈ ഓഫറുകൾ നിഷേധിക്കുകയായിരുന്നു.

ബാഴ്സ വിട്ടാൽ ക്ലബുമായുള്ള ഒൻപതു വർഷത്തെ ബന്ധമാണ് ഹുറാഡോ അവസാനിപ്പിക്കുന്നത്. കരിയറിന്റെ അടുത്ത ഘട്ടം മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിനൊപ്പം ചിലവഴിക്കാനാണ് താരം താൽപര്യപ്പെടുന്നത്. ബാഴ്സലോണയുടെ യൂത്ത് ടീമിനേക്കാൾ മികച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് സിസ്റ്റമാണെന്നു താരം കരുതുന്നതായും സ്പാനിഷ് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു.

അതേ സമയം ഹുറാഡോയുടെ തീരുമാനം ബാഴ്സലോണ നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. താരത്തിന് ടീമിന്റെ പദ്ധതികളിൽ ഇടം നൽകാൻ ബാഴ്സ തീരുമാനിച്ചിരുന്നു. അൻസു ഫാറ്റി, ഐലക്സ് മോറിബ, പാബ്ലോ പയസ്, ഇലിയാസ് അകോമാഖ് എന്നിങ്ങനെയുള്ള ജുവനൈൽ ടീം താരങ്ങല്ലാം പുതിയ കരാർ ഒപ്പിട്ടതു പോലെ ഹുറാഡോയും കരാർ പുതുക്കുമെന്നായിരുന്നു ബാഴ്സയുടെ പ്രതീക്ഷ.

അതേ സമയം യുണൈറ്റഡ് സീനിയർ ടീമിൽ ഹുറാഡോക്ക് ഇടം ലഭിക്കണമെങ്കിൽ ഒരുപാട് കാത്തിരിക്കേണ്ടി വരും. നിലവിൽ യുണൈറ്റഡിന്റെ റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാക്ക തകർപ്പൻ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അതിനു പുറമേ പോർച്ചുഗൽ താരം ഡീഗോ ദാലട്ടിനെ മറികടന്ന് ടീമിലെ രണ്ടാം സ്ഥാനക്കാരനാവാനും ഹുറാഡോക്ക് കഴിയാൻ സാധ്യതയില്ല.



Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333