മെസിയുടെയും റൊണാൾഡോയുടെയും അപൂർവ്വ റെക്കോർഡിനൊപ്പമെത്തി ലെവൻഡോവ്സ്കി

മെസിയുടെയും റൊണാൾഡോയുടെയും അപൂർവ്വ റെക്കോർഡിനൊപ്പമെത്തി ലെവൻഡോവ്സ്കി
Spread the love


ചില താരങ്ങൾ മികച്ചതാണെന്ന് കളിക്കളത്തിലെ പ്രകടനം കണ്ടാൽ തന്നെ നമുക്കു തിരിച്ചറിയാൻ കഴിയും. എന്നാൽ കളിക്കളത്തിൽ എത്ര മികവു കാണിച്ചാലും ആരാധകലോകത്തിന്റെ വലിയ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയാത്ത ചില താരങ്ങളുണ്ട്‌. അവരിലൊരാളാണ് ലെവൻഡോവ്സ്കി. റയൽ മാഡ്രിഡിനോ ബാഴ്സലോണക്കോ വേണ്ടി കളിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം തേടിയെത്തേണ്ട താരമാണു പോളിഷ് സ്ട്രൈക്കറെന്ന് നിസംശയം പറയാം.

ഡോർട്മുണ്ടിൽ നിന്നും ബയേണിലെത്തിയ താരം കഴിഞ്ഞ കുറേ സീസണുകളിലായി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ബയേണിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിക്കുന്ന ലെവൻഡോവ്സ്കി തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾവേട്ടയാണ് ഈ സീസണിൽ നടത്തുന്നത്. ഇന്നലെ യൂണിയൻ ബെർലിനെതിരായ മത്സരത്തിൽ ലഭിച്ച പെനാൽട്ടി ഗോളാക്കി മാറ്റിയതോടെ ഈ സീസണിൽ തന്റെ നാൽപതാമത്തെ ഗോളാണ് ലെവൻഡോവ്സ്കി നേടിയത്.

ഈ സീസണിലും നാൽപതു ഗോൾ നേടിയതോടെ തുടർച്ചയായ അഞ്ചു സീസണുകളിൽ നാൽപതോ അതിലധികമോ ഗോൾ നേടുന്ന മൂന്നാമത്തെ താരമായി ലെവൻഡോവ്സ്കി മാറി. ഇതിനു മുൻപ് മെസിയും റൊണാൾഡോയും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 2016-17 സീസണിൽ നേടിയ നാൽപത്തിമൂന്നു ഗോളാണ് ഒരു സീസണിൽ ലെവൻഡോവ്സികിയുടെ ഏറ്റവുമുയർന്ന ഗോൾ വേട്ട. ഈ സീസണിൽ നിരവധി മത്സരങ്ങൾ ശേഷിക്കുന്നതു കൊണ്ട് ഈ റെക്കോർഡ് താരം മറികടക്കുമെന്നുറപ്പാണ്.

ലെവൻഡോവ്സ്കിയുടെ ഇപ്പോഴത്തെ ഫോം ബയേണിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളെ ഉണർത്തുന്നതാണ്‌. കൊവാച്ചിനു പകരം ഫ്ളിക്ക് പരിശീലകനായി വന്നതിനു ശേഷം അസാമാന്യ ഫോമിലാണ് ബയേൺ കളിക്കുന്നത്. ചെൽസിയുമായുള്ള പ്രീ ക്വാർട്ടറിന്റെ ആദ്യ പാദ മത്സരത്തിൽ സ്റ്റാഫോം ബ്രിഡ്ജിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബയേൺ വിജയം നേടിയത്. യൂറോപ്പിലെ കരുത്തരായ മറ്റു ടീമുകൾക്ക് ബയേൺ ഇത്തവണ വലിയ വെല്ലുവിളിയാണെന്ന് ടീമിന്റെ ഇപ്പോഴത്തെ പ്രകടനം അടിവരയിടുന്നു.

ഇന്നലത്തെ മത്സരത്തിൽ യൂണിയൻ ബെർലിന്റെ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേൺ വിജയം നേടിയത്. പെനാൽട്ടിയിൽ നിന്നും ലെവൻഡോവ്സ്കി ആദ്യ ഗോൾ നേടിയപ്പോൾ ഹെഡറിലൂടെ ഫ്രാൻസിന്റെ ലോകകപ്പ് ഹീറോ ബെഞ്ചമിൻ പവാർദാണ് രണ്ടാമത്തെ ഗോൾ നേടിയത്. നിലവിൽ ഡോർട്മുണ്ടുമായി നാലു പോയിന്റിന്റെ വ്യത്യാസത്തിൽ ലീഗിൽ ഒന്നാമതു നിൽക്കുന്ന ബയേണിനു വേണ്ടി 26 ഗോളാണ് ലെവൻഡോവ്സ്കി നേടിയിരിക്കുന്നത്.

Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//stawhoph.com/afu.php?zoneid=2831333