മെസ്സിയോട് അനാദരവ് കാണിച്ചതിൽ ഖേദിക്കുന്നെന്ന് ലിവർപൂൾ താരം

മെസ്സിയോട് അനാദരവ് കാണിച്ചതിൽ ഖേദിക്കുന്നെന്ന് ലിവർപൂൾ താരം
Spread the love


കഴിഞ്ഞ സീസണിൽ എഫ്‌സി ബാഴ്‌സലോണക്കെതിരെയുള്ള ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ ലയണൽ മെസ്സിയുടെ മുടിയിൽ പിടിച്ച് ഉന്തിയതിൽ ഖേദം പ്രകടിപ്പിച്ച് ആൻഡി റോബർട്സൺ.

ആദ്യ പാദ മത്സരത്തിൽ 3-0ന് വമ്പൻ വിജയം കരസ്ഥമാക്കിയ ബാഴ്‌സലോണ രണ്ടാം പാദ മത്സരത്തിൽ ആൻഫീൽഡിൽ കളിക്കുമ്പോഴാണ് റോബർട്സൺ മെസ്സിയോട് അത്തരത്തിൽ പെരുമാറിയത്. എന്നാൽ ഫുട്ബോൾ കളിച്ചതിൽ വെച്ച് ഏറ്റവും മികച്ച താരത്തിനോട് താൻ ചെയ്തത് അനാദരവാണെന്ന് ഖേദം പ്രകടിപ്പിച്ച ലിവർപൂൾ താരം, ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നും വ്യക്തമാക്കി.

“ഞാനും ഫാബീന്യോയും മെസ്സിയെ പിന്തുടരുകയായിരുന്നു, ഞങ്ങൾ രണ്ട് പേരും ഒടുവിൽ നിലത്ത് വീണു. ഞാൻ അദ്ദേഹത്തിൻറെ മുടി പിടിച്ച് ചെറുതായി അലോസരമുണ്ടാക്കി. അദ്ദേഹം സന്തോഷവാനായിരുന്നില്ല, പക്ഷെ ഞാൻ ഇനി ഒരിക്കലും ചെയ്യില്ലാത്ത ഒരു കാര്യമാണത്, അത് തീർച്ചയാണ്. ഈ ഗെയിം
കളിച്ചതിൽ വെച്ച് ഏറ്റവും മികച്ച താരത്തിനോട് അത് അനാദരവാണ്,” റോബർട്സൺ ദാറ്റ് പീറ്റർ ക്രൗച്ച് പോഡ്‌കാസ്റ്റിനോട് പറഞ്ഞു.

“അദ്ദേഹം നിലത്തായിരുന്നു, ഞാൻ നിലത്തായിരുന്നു. എന്താണ് എന്റെ മനസ്സിലേക്ക് വന്നതെന്നറിയില്ല. ഞാൻ അത് പശ്ചാത്തപിക്കുന്നു, പക്ഷെ എല്ലാവരും അത് വെച്ച് എന്നെ ബന്ധപ്പെടുത്തുണ്ട്, അത് മികച്ചതല്ല,” താരം പറഞ്ഞു.

മത്സരത്തിൽ ബാഴ്‌സയെ 4-0ന് തകർത്ത ലിവർപൂൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവിൽ ഒന്നാണ് നടത്തിയത്. ഫൈനലിലേക്ക് മുന്നേറിയ ടീം ടോട്ടനത്തെ തകർത്ത കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333