മെസ്സി, റൊണാൾഡോ എന്നിവരിൽ ആരാണ് മികച്ചതെന്ന് വെളിപ്പെടുത്തി ഗാരി ലിനേക്കർ

മെസ്സി, റൊണാൾഡോ എന്നിവരിൽ ആരാണ് മികച്ചതെന്ന് വെളിപ്പെടുത്തി ഗാരി ലിനേക്കർ
Spread the love


ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങളാണ് റൊണാൾഡോയും മെസ്സിയും. എന്നാൽ ഇവരിൽ ആരാണ് മികച്ചത് എന്ന തർക്കം ഇപ്പോഴും ആരാധകർക്കിടയിൽ നില നിൽക്കുന്നു.

മെസ്സിയ്ക്കും റൊണാൾഡോയ്ക്കും കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഫുട്ബോൾ ലോകത്ത് ആധിപത്യം ഉറപ്പിക്കാനായി. ഇരുവരും ചേർന്ന് 11 ബാലൺ ഡി ഓർ അവാർഡുകളാണ് ഇത് വരെ നേടിയിട്ടുള്ളത്. ഇവരിൽ ആരാണ് മികച്ചതെന്ന് പറയാൻ സാധിക്കില്ലെന്ന് പല ഫുട്ബോൾ വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുൻ ടോട്ടനം ഹോട്സ്പർ സ്ട്രൈക്കർ, ഗാരി ലിനേക്കർ ഈ വിഷയത്തിൽ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ്.

“മെസ്സിയെയും റൊണാൾഡോയെയും പിന്തുണയ്ക്കുന്ന ധാരാളം ആരാധകരുണ്ട്. മിക്കപ്പോഴും ഈ പിന്തുണ ടീമുകളുമായി ബന്ധപ്പെട്ടിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നി ടീമുകൾക്ക് അനുസൃതമായി ആരാധകരുടെ അഭിപ്രായത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നു. ” – ലിനേക്കർ ബിബിസി സ്പോർട്ടിനോട് പറഞ്ഞു.

“ഞാൻ റൊണാൾഡോയുടെ വലിയ ആരാധകനാണ്. എന്നാൽ നിങ്ങൾ എക്കാലത്തെയും മികച്ച കളിക്കാരനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, അത് മെസ്സിയാണെന്ന് നിസംശയം ഞാൻ പറയും. അത് എന്റെ അഭിപ്രായം മാത്രമാണ്. “- അദ്ദേഹം കൂട്ടിച്ചേർത്തു.

“കഴിഞ്ഞ രണ്ട് സീസണുകളിലെ ബാഴ്സ ടീം അത്ര ശക്തമായിരുന്നില്ല. എന്നാൽ അപ്പോഴും അദ്ദേഹത്തിന്റെ സംഭാവന കുറഞ്ഞിരുന്നില്ല. കൂടാതെ, മെസ്സി ഇല്ലാതെ കളിക്കുമ്പോൾ ബാർസ ടീം വളരെ ബുദ്ധിമുട്ടുന്നു.” – മെസ്സിയുടെ കളി മികവിനെ പ്രശംസിച്ച് ലിനേക്കർ പറഞ്ഞു നിർത്തി. മെസ്സിയാണോ റൊണാൾഡോയാണോ മികച്ചത് എന്ന തർക്കം ഇപ്പോഴും ഫുട്ബാൾ ആരാധകർക്ക് ഇടയിൽ സജീവമാണ്. എന്നാൽ താരതമ്യം ചെയ്യാൻ കഴിയാത്ത വിധം ഇരു താരങ്ങളും മികച്ച് നിൽക്കുന്നു എന്നതാണ് യാഥാർഥ്യം.Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//luvaihoo.com/afu.php?zoneid=2831333