റൊണാൾഡോയെ അസാധാരണ കളിക്കാരനായി നിലനിർത്തുന്നതെന്തെന്നു വെളിപ്പെടുത്തി പോർച്ചുഗൽ സഹതാരം

റൊണാൾഡോയെ അസാധാരണ കളിക്കാരനായി നിലനിർത്തുന്നതെന്തെന്നു വെളിപ്പെടുത്തി പോർച്ചുഗൽ സഹതാരം
Spread the love


കഴിഞ്ഞ ഫെബ്രുവരിയിലാണ് പോർച്ചുഗൽ നായകനായ റൊണാൾഡോക്ക് 35 വയസു തികഞ്ഞത്. പല ഫുട്ബോൾ താരങ്ങളും ഈ പ്രായത്തിൽ വിരമിക്കുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ റൊണാൾഡോ ഇപ്പോഴും യൂറോപ്പിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നിന്റെ ടോപ് സ്കോററായി തുടരുകയാണ്. ഈ പ്രായത്തിലും വിജയങ്ങൾക്കും കിരീടങ്ങൾക്കും വേണ്ടി പൊരാതാനുള്ള ആർജ്ജവമാണ് റൊണാൾഡോയെ വ്യത്യസ്തനാക്കി നിലനിർത്തുന്നതെന്നാണ് പോർച്ചുഗൽ സഹതാരം ബെർനാഡോ സിൽവ പറയുന്നത്. എത്ര വിജയങ്ങൾ നേടിയാലും റൊണാൾഡോക്കു മടുക്കില്ലെന്നും സിൽവ പറഞ്ഞു.

“റൊണാൾഡോയുടെ മനോഭാവമാണ് അദ്ദേഹത്തെ വലിയവനാക്കുന്നത്. മുപ്പത്തിയഞ്ചുകാരനായ അദ്ദേഹം പതിനഞ്ചു വർഷങ്ങളോളം ടോപ് ലെവലിൽ കളിച്ചിട്ടുണ്ട്. അതിനനുസരിച്ചുള്ള നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും ഇതുവരെയും തളരാത്ത അദ്ദേഹത്തിന് കൂടുതൽ നേടണമെന്ന ചിന്തയാണുള്ളത്. കൂടുതൽ ചാമ്പ്യൻസ് ലീഗുകൾ, ലീഗ് കിരീടങ്ങൾ, വ്യക്തിഗത നേട്ടങ്ങൾ, പോർച്ചുഗൽ ടീമിനൊപ്പം കൂടുതൽ കിരീടങ്ങൾ, ഗോളുകൾ എന്നിവയെല്ലാം നേടണമെന്നാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ആഗ്രഹം.”

“ട്രയിനിംഗിനിടയിൽ ടീമുകൾ 1-1 എന്ന സ്കോറിൽ നിൽക്കുമ്പോൾ പരിശീലകർ ആരാണ് വിജയഗോൾ നേടുകയെന്ന് ചോദിക്കും. എല്ലായ്പ്പോഴും അത് റൊണാൾഡോ ആയിരിക്കും. മത്സരങ്ങളിൽ മാത്രമല്ല അങ്ങിനെയുള്ളത്. ജയമാണോ പരാജയമാണോ ഉണ്ടാവുകയെന്നു തീർച്ചയില്ലാത്ത ഒരു മത്സരത്തിൽ നമ്മൾ റൊണാൾഡോക്കു പന്തു കൊടുക്കുകയാണെങ്കിൽ അദ്ദേഹം ആ മത്സരത്തിന്റെ ഗതി മാറ്റും.”

“ട്രയിനിംഗ് സെഷനിലും പ്രധാനപ്പെട്ട ഗോളുകൾ അദ്ദേഹത്തിന്റെ വകയായിരിക്കുമെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. കാരണം ഏറ്റവും നിർണായക ഗോളുകൾ താൻ തന്നെ നേടണമെന്ന് റൊണാൾഡോക്ക് വാശിയുണ്ട്. അതാണ് അദ്ദേഹത്തെ ഒരു അസാധാരണ കളിക്കാരനായി നിലനിർത്തുന്നതും.” സിൽവ പറഞ്ഞു.

ക്ലബ് കരിയറിൽ എണ്ണമറ്റ കിരീടങ്ങൾ സ്വന്തമാക്കിയ റൊണാൾഡോയുടെ പേരിൽ അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ചു ബാലൺ ഡി ഓറുമുണ്ട്. ഇതിനു പുറമേ പോർച്ചുഗലിനു വേണ്ടി യൂറോ കപ്പും യുവേഫ നാഷൻസ് ലീഗും താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ ടൂർണമെൻറുകളിലെല്ലാം ടീമിനു വേണ്ടി നിർണായക പ്രകടനം കാഴ്ച വെച്ച റൊണാൾഡോ യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//luvaihoo.com/afu.php?zoneid=2831333