റൊണാൾഡോയെ ഫൗൾ ചെയ്താലും ഫൗൾ നൽകില്ല; യുണൈറ്റഡിൽ പരിശീലന സമയത്ത് ‘നോ ഫൗൾ’ റൂൾ ഉണ്ടായിരുന്നെന്ന് ഫ്ലെച്ചർ

റൊണാൾഡോയെ ഫൗൾ ചെയ്താലും ഫൗൾ നൽകില്ല; യുണൈറ്റഡിൽ പരിശീലന സമയത്ത് 'നോ ഫൗൾ' റൂൾ ഉണ്ടായിരുന്നെന്ന് ഫ്ലെച്ചർ
Spread the love


റൊണാൾഡോയുടെ കളി മികവ് വർധിപ്പിക്കാൻ യുണൈറ്റഡ് മാനേജ്മെന്റ് പരിശീലന സമയത്ത് “നോ ഫൗൾ റൂൾ” നടപ്പാക്കിയെന്ന് മുൻ യുണൈറ്റഡ് താരം ഡാരെൻ ഫ്ലെച്ചർ വെളിപ്പെടുത്തി. ഈ നീക്കം റൊണാൾഡോയെ മികച്ച താരമാക്കി മാറ്റാനും കളിക്കളത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തെ സഹായിച്ചെന്നും ഫ്ലെച്ചർ കൂട്ടിച്ചേർത്തു.

2004ൽ ഫെർഗുസന്റെ അസിസ്റ്റന്റ് സ്ഥാനത്തേക്ക് എത്തിയ വാൾട്ടർ സ്മിത്താണ് ഈ നിയമം നടപ്പാക്കിയത്. പരിശീലന സമയത്ത് പ്രതിരോധ താരങ്ങൾ ടാക്കിളുകൾ ചെയ്താൽ മുന്നേറ്റ താരത്തിന് ഫൗൾ ലഭിക്കില്ല എന്നതാണ് “നോ ഫൗൾ റൂൾ”.

“ഞങ്ങൾക്ക് എതിരെ (യുണൈറ്റഡ്) മികച്ച രീതിയിൽ പ്രീ സീസൺ കളിച്ച റൊണാൾഡോ, തൊട്ടടുത്ത ആഴ്ചയിൽ യുണൈറ്റഡ് താരം ആകുകയായിരുന്നു. വാൾട്ടർ സഹ പരിശീലകനായി വന്നതോടെ പരിശീലന സമയത്ത് ഫൗൾ നൽകില്ലെന്ന തീരുമാനം നടപ്പിലായി. അത് തീർച്ചയായും റൊണാൾഡോയ്ക്ക് വേണ്ടിയുള്ളതാണെന്ന് എനിക്ക് മനസിലായി. ഈ റൂൾ വരുന്നതിന് മുമ്പ് പരിശീലനത്തിൽ ഫൗൾ നേടാൻ റൊണാൾഡോ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം വളരെ വേഗം പന്തുമായി മുന്നോട്ട് നീങ്ങാൻ തുടങ്ങി. കാരണം ഫൗൾ ലഭിക്കുകയില്ലെന്ന കാര്യം ഉറപ്പാണ്.” – ദി ലോക്ക്ഡൌൺ ടാക്റ്റിക്സിന് നൽകിയ അഭിമുഖത്തിൽ ഫ്ലെച്ചർ പറഞ്ഞു.

“അതിന് ശേഷം റൊണാൾഡോ ധാരാളം ഗോളുകൾ നേടാൻ തുടങ്ങി. കൂടാതെ അദ്ദേഹം പൊസിഷനിങ്ങിലും മികച്ചതായി. തുടക്കത്തിൽ റൊണാൾഡോയ്ക്ക് ഈ രീതി ഇഷ്ടപെട്ടില്ലെങ്കിലും പിന്നീട് അദ്ദേഹം മെച്ചപ്പെടാൻ ഈ റൂൾ കാരണമായി.”- ഫ്ലെച്ചർ കൂട്ടിച്ചേർത്തു.





Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333