ലൗടാരോ മാർട്ടിനസിന്റെ ബാഴ്സലോണ ട്രാൻസ്ഫറിന് അർജൻറീനിയൻ പരിശീലകന്റെ പച്ചക്കൊടി

ലൗടാരോ മാർട്ടിനസിന്റെ ബാഴ്സലോണ ട്രാൻസ്ഫറിന് അർജൻറീനിയൻ പരിശീലകന്റെ പച്ചക്കൊടി
Spread the love


ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഇന്റർമിലാൻ താരമായ ലൗടാരോ മാർട്ടിനസിന്റെ ട്രാൻസ്ഫറിന് പച്ചക്കൊടി വീശി അർജന്റീനിയൻ പരിശീലകൻ ലയണൽ സ്കലോനി. ഇരു താരങ്ങളും ബാഴ്സലോണ ടീമിൽ ഒരുമിച്ചാൽ അത് ദേശീയ ടീമിന് ഗുണം ചെയ്യുമെന്നാണ് സ്കലോനി പറയുന്നത്. എന്നാൽ ഇന്റർമിലാനിൽ നിന്നും താരത്തെ സ്വന്തമാക്കാൻ ബാഴ്സ വളരെയധികം ബുദ്ധിമുട്ടേണ്ടി വരുമെന്ന മുന്നറിയിപ്പും സ്കലോനി നൽകി.

സുവാരസിനു പകരക്കാരനായി മാർട്ടിനസിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ കുറച്ചു കാലമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കറ്റലൻ ക്ലബ് താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണെന്ന വാർത്ത പുറത്തു വരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. മാർട്ടിനസ് ബാഴ്സയിലെത്തിയാൽ അതു നല്ലതായിരിക്കുമെന്ന് ദിവസങ്ങൾക്കു മുൻപ് മെസിയും വെളിപ്പെടുത്തിയിരുന്നു.

ആർടിവിഇയെ അധികരിച്ച് എഎസാണ് സ്കലോനിയുടെ പ്രതികരണം പുറത്തു വിട്ടത്. “ഒരു ലോകോത്തര സ്ട്രൈക്കറായി മാർട്ടിനസ് മാറിക്കഴിഞ്ഞു. എല്ലാ വമ്പൻ ടീമുകൾക്കും താരത്തെ ആവശ്യമുണ്ട്. നിലവിൽ ഒരു മികച്ച ടീമിൽ തന്നെയാണു കളിക്കുന്നതെന്നതു കൊണ്ട് അവിടെ നിന്നും മാർട്ടിനസിനെ സ്വന്തമാക്കുക ബുദ്ധിമുട്ടായിരിക്കും.”

“മെസിയെപ്പോലൊരു താരത്തിനൊപ്പം മാർട്ടിനസിനു സ്ഥിരമായി കളിക്കാൻ കഴിഞ്ഞാൽ അത് അർജൻറീനക്കും ഗുണം ചെയ്യും. അവർ എത്രത്തോളം കൂടുതൽ ഒരുമിക്കുന്നോ അത്രത്തോളം നമുക്കു ഗുണമാണ്. വളരെ നല്ലൊരു ഭാവി മുന്നിലുള്ള ഒരു യുവതാരമാണ് മാർട്ടിനസ്. വിജയിക്കണമെന്ന മനോഭാവം എപ്പോഴും ഉള്ളിലുള്ള താരം. അദ്ദേഹം ക്ലബുകൾ മാറിയാൽ അതു നല്ല രീതിയിൽ ഫലം ചെയ്യുമെന്നാണു കരുതുന്നത്.” സ്കലോനി പറഞ്ഞു.

ഈ സീസണിലിതു വരെ സീരി എയിൽ മാത്രം പതിനാറു ഗോളുകളാണ് മാർട്ടിനസ് നേടിയിരിക്കുന്നത്. ബാഴ്സക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ഇരു പാദങ്ങളിലും മാർട്ടിനസ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. സ്പെയിനിലെ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ബാഴ്സ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടടുത്താണ്.



Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//zuphaims.com/afu.php?zoneid=2831333