ലൗടാരോ മാർട്ടിനസ് ബാഴ്സയോടടുക്കുന്നു, പകരക്കാരനെ കണ്ടെത്തി ഇന്റർ മിലാൻ

ലൗടാരോ മാർട്ടിനസ് ബാഴ്സയോടടുക്കുന്നു, പകരക്കാരനെ കണ്ടെത്തി ഇന്റർ മിലാൻ
Spread the love


ഇന്റർ മിലാൻ സ്ട്രൈക്കർ ലൗടാരോ മാർട്ടിനസ് ഈ സീസണു ശേഷം ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തി താരത്തിനു പകരക്കാരനെ ഇറ്റാലിയൻ ക്ലബ് കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. പിഎസ്ജിയുടെ യുറുഗ്വയ് സ്ട്രൈക്കറായ എഡിസൻ കവാനിയെയാണ് അർജൻറീനിയൻ സ്ട്രൈക്കർക്കു പകരക്കാരനായി ഇന്റർ പരിഗണിക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമമായ ഇറ്റാലിയൻ മാധ്യമമായ കൊറേയോ ഡെല്ലോ സ്പോർട് റിപ്പോർട്ടു ചെയ്യുന്നത്.

അടുത്ത സീസണിലേക്കായി ബാഴ്സ ടീമിലെത്തിക്കാൻ ഒരുങ്ങുന്നതിൽ മുൻപന്തിയിലുള്ള താരമാണ് ലൗടാരോ മാർട്ടിനസ്. സുവാരസിനു പകരക്കാരനായി താരത്തെ ടീമിലെത്തിക്കാനുള്ള ചർച്ചകൾ ബാഴ്സ നടത്തിക്കൊണ്ടിരിക്കുകയാണ്. ട്രാൻസ്ഫർ ഫീസിലും പകരം നൽകേണ്ട താരങ്ങളുടെ കാര്യത്തിലും തീരുമാനമാകാത്തതിനെ തുടർന്നാണ് ചർച്ചകൾ നീണ്ടു പോകുന്നത്. എന്നാൽ അർജന്റീന താരം എന്തായാലും ബാഴ്സയിലേക്ക് എത്തുമെന്നു തന്നെയാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ സീസണു ശേഷം പിഎസ്ജിയുമായുള്ള കവാനിയുടെ കരാർ അവസാനിക്കാനിരിക്കയാണ്. അതു കൊണ്ടു തന്നെ ഫ്രീ ട്രാൻസ്ഫറിൽ കവാനിയെ സ്വന്തമാക്കാൻ ഇന്ററിനു കഴിയും. കളിച്ച ലീഗുകളിലെല്ലാം സ്ഥിരമായി ഗോൾ കണ്ടെത്തുന്ന കവാനിയെ ഫ്രീ ട്രാൻസ്ഫറിൽ ലഭിക്കുകയെന്നത് ഇന്ററിനു നേട്ടമാണ്. മുൻപ് നാപോളിയിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്ന കവാനിക്ക് ഇറ്റാലിയൻ ലീഗിന്റെ ശൈലി വഴങ്ങുമെന്നതും ഇന്ററിനു താൽപര്യമുണ്ടാകാൻ കാരണമായിട്ടുണ്ട്.

കവാനിയേക്കാൾ ഇന്ററിനു താൽപര്യമുണ്ടായിരുന്നത് നാപോളിയുടെ ബെൽജിയൻ താരമായ ഡ്രൈസ് മേർട്ടൻസിനെ ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ചെൽസിക്കും നോട്ടമുള്ള മേർട്ടൻസ് പക്ഷേ നാപോളിയുമായി പുതിയ കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്. അതു കൊണ്ടാണ് കവാനിയിലേക്ക് ഇന്ററിന്റെ നോട്ടം തിരിഞ്ഞത്. താരത്തെ ടീമിലെത്തിക്കാൻ കോണ്ടെക്ക് വളരെ ബുദ്ധിമുട്ടേണ്ടി വരില്ല.

അതേ സമയം ഇപ്പോഴും ഇന്റർ കളിക്കാരനായ, നിലവിൽ ലോണിൽ പിഎസ്ജിയിൽ കളിക്കുന്ന ഇകാർഡി ഇന്റർ മിലാനിലേക്ക് തിരിച്ചെത്തില്ലെന്നു കൂടിയാണ് കവാനി അഭ്യൂഹങ്ങൾ തീർച്ചപ്പെടുത്തുന്നത്. അർജന്റീനിയൻ സ്ട്രൈക്കർ യുവന്റസിലെത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം കവാനിക്കു വേണ്ടി അറ്റ്ലറ്റികോ മാഡ്രിഡും ശ്രമം നടത്തുന്നത് ഇന്ററിനു ഭീഷണിയാണ്.

Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//whugesto.net/afu.php?zoneid=2831333