
കൊറോണ വൈറസ് മൂലം നിർത്തി വെച്ച ഫുട്ബോൾ സീസൺ വീണ്ടും ആരംഭിച്ചപ്പോൾ നിർത്തിയിടത്തു നിന്നും തന്റെ ഗോൾവേട്ട തുടങ്ങിയിരിക്കയാണ് നോർവേ താരം എർലിംഗ് ബ്രൂട് ഹാലൻഡ്. ബുണ്ടസ് ലിഗ പുനരാരംഭിച്ചത്തിന് ശേഷമുള്ള തന്റെ ആദ്യ മത്സരത്തിൽ ഡോർട്മുണ്ടിന്റെ ആദ്യ ഗോൾ പത്തൊൻപതുകാരനായ താരമാണ് നേടിയത്. ഇതോടെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മാത്രം ടീമിലെത്തിയ താരം ഇതു വരെ പതിമൂന്നു ഗോളുകൾ ജർമൻ ക്ലബിനു വേണ്ടി നേടിയിട്ടുണ്ട്. ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽ നിന്നും ജനുവരിയിൽ ഡോർട്മുണ്ടിലെത്തിയ താരം ഈ സീസണിൽ ഇതുവരെ രണ്ടു…
Source link