വാൻ ഡൈക്കിനേക്കാൾ മികച്ചവനാകാൻ കഴിയുമെന്ന് ബയേൺ മ്യൂണിക്ക് പ്രതിരോധതാരം

വാൻ ഡൈക്കിനേക്കാൾ മികച്ചവനാകാൻ കഴിയുമെന്ന് ബയേൺ മ്യൂണിക്ക് പ്രതിരോധതാരം
Spread the love


കഠിനാധ്വാനം ചെയ്താൽ ഭാവിയിൽ തനിക്ക് വാൻ ഡൈക്കിനേക്കാൾ മികച്ച പ്രതിരോധ താരമാകാൻ കഴിയുമെന്ന് ബയേൺ മ്യൂണിക്കിന്റെ പ്രതിരോധ താരമായ നിക്ളാസ് സുലെ. സതാംപ്ടണിൽ നിന്നും ലിവർപൂളിലെത്തിയതിനു ശേഷം ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരത്തിലേക്കുള്ള വാൻ ഡൈക്കിന്റെ വളർച്ച പെട്ടെന്നായിരുന്നു. ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ താരം ബാലൺ ഡി ഓറിൽ മെസിക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

ബയേണിന്റെ 51 മാഗസിനോടു സംസാരിക്കുമ്പോഴാണ് ലിവർപൂൾ പ്രതിരോധനിരയിലെ ഏറ്റവും കരുത്തനായ താരമായ വാൻ ഡൈക്കിനേക്കാൾ മികവ് തനിക്ക് ഭാവിയിൽ കാഴ്ച വെക്കാൻ കഴിയുന്ന ആത്മവിശ്വാസം സുലെ പ്രകടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരമായി അറിയപ്പെടുകയാണ് തന്റെ ലക്ഷ്യമെന്നും ബയേൺ താരം പറഞ്ഞു.

“ഇരുപത്തിയേഴാം വയസിൽ ലിവർപൂളിലെത്തിയ വാൻ ഡൈക്ക് ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ താരമാകാനുള്ള ചുവടാണ് എടുത്തു വെച്ചത്. ഇപ്പോൾ മുപ്പതു വയസിനുള്ളിൽ ഏറ്റവും ഉയർന്ന തലത്തിലെത്താൻ താരത്തിനു കഴിഞ്ഞു.”

”ഇരുപത്തിയഞ്ച് വയസിലൊക്കെയാണ് ഒരു പ്രതിരോധ താരം ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. പരിചയസമ്പത്തിനും കൃത്യതക്കും പുറമേ കായികപരമായും അവർ ഉയർന്ന നിലവാരത്തിലെത്തുന്നത് ആ സമയത്താണ്.”

“അടുത്ത ഒന്നു രണ്ടു വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാവാനുള്ള ചുവടുവെപ്പാണ് ഞാൻ നടത്താൻ ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി ആളുകൾ എന്നെ കണകാക്കി തുടങ്ങിയാൽ ഞാൻ സന്തോഷവാനായിരിക്കും. ബയേണിനൊപ്പം എനിക്കതിന് അവസരമുണ്ട്. ബാക്കി കാര്യങ്ങൾ ഞാൻ തന്നെയാണു ചെയ്യേണ്ടത്.” സുലെ പറഞ്ഞു.

2017ലാണ് ഹോഫൻഹൈമിൽ നിന്നും സുലെ ബയേണിലെത്തുന്നത്. ഇതു വരെ 96 മത്സരങ്ങൾ ബയേണിനു വേണ്ടി ഇരുപത്തിനാലുകാരനായ താരം കളിച്ചിട്ടുണ്ട്. പരിക്കു മൂലം ഒക്ടോബറിനു ശേഷം കളത്തിലിറങ്ങാൻ കഴിയാത്ത താരം തിരിച്ചു വരവിന്റെ പാതയിലാണ്.

Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333