വിസ്സാമും ഇത് അർഹിക്കുന്നു; കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ചെയ്തത് പോലെ ചെയ്യാൻ ആഹ്വാനവുമായി എംബാപ്പെ

വിസ്സാമും ഇത് അർഹിക്കുന്നു; കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ചെയ്തത് പോലെ ചെയ്യാൻ ആഹ്വാനവുമായി എംബാപ്പെ
Spread the love


കൊറോണ വൈറസ് പ്രതിസന്ധി ഫ്രാൻ‌സിൽ സൃഷ്ടിച്ച സാഹചര്യം മൂലം ബാക്കി മത്സരങ്ങൾ ഒഴിവാക്കേണ്ടി വന്ന ലീഗ് വണ്ണിൽ, പി എസ് ജി താരം കെയ്‌ലിന് എംബാപ്പെക്ക് 2019-20 സീസണിലെ ഗോൾഡൻ ബൂട്ട് നൽകാൻ തീരുമാനിച്ച നടപടി വിവാദപരമായിരുന്നു. 18 ഗോളുകൾ നേടിയ താരത്തിന് ഗോൾഡൻ ബൂട്ട് നേടാൻ അർഹത ഉണ്ടായിരുന്നെങ്കിലും, അത്ര തന്നെ ഗോളുകൾ നേടിയ മൊണാകോയുടെ ബെൻ യെദ്ദറെ തഴഞ്ഞതാണ് വിവാദം ഉണ്ടാക്കിയത്.

എംബാപ്പെ നേടിയ 18 ഗോളുകളും ഓപ്പൺ പ്ലേയിൽ നിന്നാണെന്നതും, യെദ്ദർ നേടിയ ഗോളുകളിൽ മൂന്നെണ്ണം പെനാൽറ്റിയിലൂടെയാണ് നേടിയത് എന്നാണ് ഈ തീരുമാനത്തിനുള്ള കാരണമായി പറഞ്ഞത്.

എന്നാൽ, തന്റെ ഫ്രാൻസ് ദേശിയ ടീം സഹതാരമായ യെദ്ദറിനും ഈ ട്രോഫിനേടാൻ അർഹത ഉണ്ടെന്ന് പറഞ്ഞ് എംബാപ്പെ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തി. പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ ഒന്നിൽ കൂടുതൽ പേർക്ക് ഗോൾഡൻ ബൂട്ട് നൽകിയത് പോലെ ചെയ്യണമെന്നും ഫ്രഞ്ച് താരം ആഹ്വാനം ചെയ്തു.

“നിങ്ങളുടെ സന്ദേശങ്ങൾക്ക് നന്ദി. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ചെയ്തത് പോലെ, അവന്റെ പ്രകടനത്തിനുള്ള പ്രതിഫലമായി വിസ്സാമും ഈ ട്രോഫി അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു,” എംബാപ്പെ ട്വീറ്റ് ചെയ്തു.

നേരത്തെ, സീസണിലെ ബാക്കി മത്സരങ്ങൾ ഉപേക്ഷിച്ചപ്പോൾ, ആദ്യ സ്ഥാനത്ത് 12 പോയിന്റ് ലീഡ് ഉണ്ടായിരുന്ന പി എസ് ജിയെ ജേതാക്കളായി പ്രഖ്യാപിച്ചിരുന്നു.





Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333