ഷറ്റോറിയെ മാറ്റിയത് ശരിയായ തീരുമാനമല്ല, ബ്ലാസ്റ്റേഴ്‌സിന്റെ പ്രശ്നം എന്തെന്ന് വെളിപ്പെടുത്തി പോൾ മാസ്ഫീൽഡ്

ഷറ്റോറിയെ മാറ്റിയത് ശരിയായ തീരുമാനമല്ല, ബ്ലാസ്റ്റേഴ്‌സിന്റെ പ്രശ്നം എന്തെന്ന് വെളിപ്പെടുത്തി പോൾ മാസ്ഫീൽഡ്
Spread the love


എൽകോ ഷറ്റോറിയെ പരിശീലക സ്ഥാനത്ത് നിന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്‌സ് മാറ്റിയത് ശരിയായ തീരുമാനം അല്ലെന്ന് കമന്റേറ്റർ പോൾ മാസ്ഫീൽഡ്. പരിശീലകനെ മാറ്റിയതിനാൽ ഇനി അടുത്ത സീസണിൽ ആദ്യം മുതൽ തുടങ്ങണമെന്നും, തുടർച്ചയില്ലാത്തതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നമെന്നും മാസ്ഫീൽഡ് അഭിപ്രായപ്പെട്ടു. ഐ എസ് എല്ലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ #LetsFootballLiveന്റെ ഒരു എപിസോഡിനിടെയാണ് മാസ്ഫീൽഡ് ഇക്കാര്യം വ്യക്തമാക്കിയത്.

“അല്ല, അതാണ് എന്റെ സത്യസന്ധമായ അഭിപ്രായം,” ഡച്ച് പരിശീലകനെ മാറ്റാനുള്ള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം ശരിയായിരുന്നോ എന്ന ചോദ്യത്തിന് മാസ്ഫീൽഡ് മറുപടി നൽകി.

“അവർക്കുള്ള പിന്തുണയെ കുറിച്ച് നിങ്ങൾ അറിയണം. 6 സീസണിൽ 8/9 മാനേജറുമാരാണ് അവർക്കുണ്ടായിട്ടുള്ളത്. അവിടെയാണ് പ്രശ്നം. വിജയകരമായ എല്ലാ ക്ലബുകളും തുടർച്ച നിലനിറുത്തിയിട്ടുണ്ട്. അതാണ് സംഭവിക്കേണ്ടത്,”

ഷറ്റോറി ബ്ലാസ്റ്റേഴ്സിലേക്ക് ഒരു ശൈലി കൊണ്ടുവന്നെന്നും, മെസ്സിയെയും, ഓഗ്‌ബെച്ചയെയും നന്നായി ഉപയോഗിച്ചെന്നും മാസ്ഫീൽഡ് അഭിപ്രായപ്പെട്ടു. “അവരെ ഒരു ശൈലിയിൽ കളിപ്പിക്കാൻ അദ്ദേഹത്തിന് [ഷറ്റോറിക്ക്] കഴിഞ്ഞെന്ന് ഞാൻ കരുതുന്നു. അവരുടെ കളി ശൈലിയെ അദ്ദേഹം പരിണമിപ്പിച്ചു. മുൻനിരയിൽ മെസ്സിയെയും ഓഗ്‌ബെച്ചയെയും കളിപ്പിക്കാനും, അവരിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.”

“ഈ വർഷം അവർ ഒരു ഭീഷണിയാകുമായിരുന്നു. ഇനി, അവർക്ക് എല്ലാം ആദ്യം മുതൽ വീണ്ടും തുടങ്ങണം, അതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം,” മാസ്ഫീൽഡ് അഭിപ്രായപ്പെട്ടു.Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333