സമ്മർ ട്രാൻസ്ഫർ ജാലകം തുറക്കും മുൻപേ പതിനൊന്നു താരങ്ങളെ ‘സ്വന്തമാക്കി’ ബാഴ്സലോണ

സമ്മർ ട്രാൻസ്ഫർ ജാലകം തുറക്കും മുൻപേ പതിനൊന്നു താരങ്ങളെ 'സ്വന്തമാക്കി' ബാഴ്സലോണ
Spread the love


വരാനിരിക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ മില്യണുകൾ വാരിയെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കാൻ കഴിയില്ലെന്നത് പല ക്ലബുകൾക്കും തീർച്ചയുള്ള കാര്യമാണ്. താരങ്ങളെ കൈമാറ്റം ചെയ്തുള്ള ട്രാൻസ്ഫറിനായിരിക്കും അവർ പ്രാധാന്യം നൽകുക. അങ്ങിനെ നോക്കുമ്പോൾ ബാഴ്സലോണ ടീമിന് വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഉപയോഗിക്കാൻ കഴിയുന്ന താരങ്ങളുടെ ഒരു ഇലവൻ തന്നെ സ്വന്തമായിട്ടുണ്ട്. മറ്റു ക്ലബുകളിൽ ലോണിൽ കളിക്കുന്നതും നേരത്തെ തന്നെ ട്രാൻസ്ഫർ പൂർത്തിയാക്കിയതുമായ ഈ താരങ്ങളെ വച്ച് ടീമിനെ മികച്ചതാക്കാനും ട്രാൻസ്ഫർ ഡീലുകൾ നടത്താനും ബാഴ്സക്കു കഴിയും.

ഫിലിപ്പെ കുട്ടീന്യോ (ബയേൺ മ്യൂണിക്ക്)

കുട്ടീന്യോയുടെ ലോൺ കരാർ സ്ഥിരമാക്കി മാറ്റാൻ ബയേണിനു താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. സ്വാഭാവികമായും താരം ബാഴ്സയിലേക്കു തിരിച്ചെത്തും. ബ്രസീലിയൻ താരത്തെ നൂറു ദശലക്ഷം യൂറോയിൽ കുറഞ്ഞൊരു തുകക്ക് വിട്ടു നൽകാൻ ബാഴ്സക്കു താൽപര്യമില്ല. അത്രയും തുക നൽകി കുട്ടീന്യോയെ ഏതു ക്ലബ് സ്വന്തമാക്കിയാലും അതു ബാഴ്സക്ക് ഗുണകരമാണ്. സെറ്റിയന്റെ പദ്ധതികളിൽ ഇടമുള്ളതു കൊണ്ട് താരത്തെ ടീമിൽ നിലനിർത്തേണ്ടി വന്നാലും അതു ടീമിന് ദോഷമുണ്ടാക്കില്ല.

FBL-GER-BUNDESLIGA-BAYERN-MUNICH-AUGSBURG

ജീൻ ക്ലയർ ടോഡിബോ (ഷാൽക്കെ)

ജർമൻ ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ച വെച്ച ഫ്രഞ്ച് താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ഷാൽക്കേക്കു താൽപര്യമുണ്ട്. 25 ദശലക്ഷം യൂറോ മുടക്കിയാൽ താരത്തെ സ്വന്തമാക്കാൻ കഴിയുമെങ്കിലും കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധി അതിൽ നിന്നും പിന്മാറാൻ ഷാൽക്കയെ പ്രേരിപ്പിക്കുമോ എന്നതു മാത്രമാണറിയേണ്ടത്.

റഫീന്യ അൽകാൻട്ര (സെൽറ്റ വിഗോ)

സെൽറ്റയുമായി ഒരു വർഷത്തേക്ക് കൂടി ലോൺ കാലാവധി പുതുക്കാൻ റഫീന്യക്കു കഴിയും. എന്നാൽ ക്ലബിനൊപ്പം മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ സെൽറ്റ ശ്രമിക്കുന്നുണ്ട്. പ്രീമിയർ ലീഗിലെയും ഇറ്റാലിയൻ ലീഗിലെയും ചില ക്ലബുകളും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

കാർലസ് അലേന (റയൽ ബെറ്റിസ്)

ഈ സീസണിനിടയിലാണ് അലേന റയൽ ബെറ്റിസിലേക്കു ചേക്കേറിയത്. പ്രതിഭാധനനായ താരത്തിനു പക്ഷേ കൊറോണ വൈറസിനെ തുടർന്ന് ബെറ്റിസിൽ മികവു കാണിക്കാനുള്ള സമയം ലഭിച്ചില്ല. ബാഴ്സയിൽ തന്നെ തിരികെയെത്താനാണ് അലേനക്കു താൽപര്യം. ബെറ്റിസടക്കം നിരവധി ക്ലബുകൾ താരത്തിനു പിന്നാലെയുണ്ട്.

Valencia CF v Real Betis Balompie – La Liga

മൂസ വാഗ്യൂ (നീസ്)

ലോണിൽ ഫ്രഞ്ച് ക്ലബിനു വേണ്ടി കളിക്കുന്ന താരം അഞ്ചു മത്സരങ്ങളിൽ മാത്രമേ കളത്തിലിറങ്ങിയുള്ളുവെങ്കിലും രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത സീസണു മുന്നോടിയായി ബാഴ്സയിൽ തിരിച്ചെത്തുന്ന താരം മറ്റേതെങ്കിലും ക്ലബിലേക്കു ചേക്കേറാനോ സെമഡോ ടീം വിട്ടാൽ ക്ലബിൽ തുടരാനോ ആണു സാധ്യത.

മിറാൻഡ (ഷാൽക്കെ)

ജർമൻ ക്ലബുമായി രണ്ടു സീസണിലെ ലോൺ കരാറുള്ള താരം തിരിച്ചെത്തിയാലും ബാഴ്സ ടീമിൽ ഇടം പിടിക്കാൻ സാധ്യത വളരെ കുറവാണ്. ബാഴ്സയിൽ തുടരാൻ താൽപര്യമുള്ള മിറാൻഡയെ സ്വന്തമാക്കാൻ റയൽ ബെറ്റിസ്, പിഎസ് വി എന്നിവർ ശ്രമിക്കുന്നുണ്ട്.

ഓരിയോൾ ബുസ്ക്വസ്റ്റ്സ് (ട്വന്റെ)

ഡച്ച് ലീഗിൽ ലോണിൽ കളിക്കുന്ന താരത്തിൽ സെൽറ്റിക്കടക്കം നിരവധി ടീമുകൾക്കു താൽപര്യമുണ്ട്. പ്രീ സീസണിൽ സെറ്റിയന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞാൽ മാത്രം താരം ടീമിൽ തുടരും.

മത്തേയുസ് ഫെർണാണ്ടസ് (വല്ലഡോലിഡ്)

ബ്രസീലിയൻ ക്ലബായ പാൽമിറാസിൽ നിന്നും ബാഴ്സലോണ ജനുവരിയിൽ വാങ്ങിയ താരത്തെ നേരിട്ടു ലോണിൽ വിടുകയായിരുന്നു. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ ക്ലബിൽ തുടരുമെന്നു പ്രതീക്ഷിക്കുന്ന താരത്തിൽ ഇറ്റലിയിലെ ചില ടീമുകൾക്കും താൽപര്യമുണ്ട്.

Sporting CP v SC Braga – Liga NOS

ഫ്രാൻസിസ്കോ ട്രിൻകാവോ (ബ്രാഗ)

വമ്പൻ തുക കൊടുത്ത് ബാഴ്സ സ്വന്തമാക്കിയ ഇരുപതുകാരനായ താരത്തിന് മധ്യനിരയിലും മുന്നേറ്റനിരയിലും കളിക്കാൻ കഴിയും. നേരത്തെ തന്നെ കരാറുറപ്പിച്ചു സ്വന്തമാക്കിയ പോർച്ചുഗൽ താരത്തെ പ്രീ സീസണു ശേഷം ടീമിലുൾപ്പെടുത്താനാവും ബാഴ്സയുടെ നീക്കം. ലോണിൽ വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പെഡ്രി ഗോൺസാലസ് (ലാസ് പാൽമാസ്)

പ്രതിഭാധനനായ താരമായി വിലയിരുത്തപ്പെടുന്ന പെഡ്രി ബാഴ്സക്കൊപ്പം പ്രീ സീസണിൽ ഉണ്ടാകുമെങ്കിലും ടീമിലിടം പിടിക്കാൻ സാധ്യതയില്ല. ലാസ് പാൽമാസിൽ തന്നെ ലോണിൽ കളിക്കാൻ സാധ്യതയുള്ള താരത്തിൽ ബെറ്റിസ്, റയൽ സോസിഡാഡ്, സെൽറ്റ എന്നിവർക്കു താൽപര്യമുണ്ട്.

കുക്കുറെയ്യ (ഗെറ്റാഫെ)

ഗെറ്റാഫക്കു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന താരത്തെ സ്ഥിരം കരാറിൽ മാഡ്രിഡ് ക്ലബ് സ്വന്തമാക്കാനാണു സാധ്യത. വെറും ആറു മില്യൺ യൂറോക്ക് കുക്കുറെയ്യയെ ഗെറ്റാഫക്ക് സ്വന്തമാക്കാൻ കഴിയുമെങ്കിലും താരത്തെ പിന്നീടു വിൽക്കുമ്പോൾ നാൽപതു ശതമാനം തുക ബാഴ്സക്കു ലഭിക്കും.Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333