സിദാൻ തല കൊണ്ട് തന്റെ നെഞ്ചിലിടിച്ചത് എന്തിനെന്ന് വെളിപ്പെടുത്തി മറ്റരാസി

സിദാൻ തല കൊണ്ട് തന്റെ നെഞ്ചിലിടിച്ചത് എന്തിനെന്ന് വെളിപ്പെടുത്തി മറ്റരാസി
Spread the love


2006 ലോകകപ്പ് ഫൈനലിൽ നടന്ന സിദാനും താനും തമ്മിൽ നടന്ന വിവാദ സംഭവത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി മറ്റരാസി. മത്സരത്തിനിടെ മറ്റരാസിയുടെ നെഞ്ചത്ത് സിദാൻ തല കൊണ്ട് ഇടിക്കുകയാണ് ചെയ്തത്.

ആ പ്രവർത്തി കാരണം സിദാന് മത്സരത്തിൽ റെഡ് കാർഡ് ലഭിച്ചിരുന്നു. മാത്രമല്ല, പെനാൽട്ടി ഷൂട്ട്‌ ഔട്ടിലൂടെ ഫ്രാൻസിനെ പരാജയപ്പെടുത്തി ഇറ്റലി കപ്പ് നേടുകയും ചെയ്തു.

ആ വിവാദ സംഭവത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറന്ന മറ്റരാസി താൻ അത് പ്രതീക്ഷിച്ചില്ലായിരുന്നു എന്ന് വെളിപ്പെടുത്തി. “ആ സംഭവം എന്നെ വളരെയധികം ആശ്ചര്യപെടുത്തി. ഒരു പക്ഷെ അങ്ങനെ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നെങ്കിൽ, ഞാൻ അതിന് തയ്യാറായിരിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ രണ്ട് പേരും മത്സരത്തിൽ നിന്ന്‌ പുറത്തായേനെ. ” മറ്റരാസി പറഞ്ഞു.

“ഫ്രാൻസിന് വേണ്ടി അദ്ദേഹം ആദ്യ ഗോൾ നേടി. അതിന് ശേഷം ഞങ്ങളുടെ പരിശീലകൻ (മാഴ്‌സെലോ ലിപ്പി) എന്നോട് സിദാനെ മാർക്ക്‌ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഞങ്ങളുടെ ആദ്യ ഏറ്റുമുട്ടലിൽ ഞാൻ അദ്ദേഹത്തോട് മാപ്പ് പറഞ്ഞു എന്നാൽ അദ്ദേഹം വളരെ മോശമായാണ് എന്നോട് പെരുമാറിയത്.” താരം വെളിപ്പെടുത്തി.

മൂന്നാം തവണ പ്രതിരോധിച്ചപ്പോൾ സിദാൻ തന്നോട് ദേഷ്യത്തിൽ ഷർട്ട്‌ പിന്നെ തരാമെന്ന് പറഞ്ഞെന്നും അതിന് താൻ പറഞ്ഞ മറുപടിയാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും മറ്റരാസി കൂട്ടിച്ചേർത്തു. ഷർട്ട്‌ വേണ്ട പെങ്ങളെ മതിയെന്നാണ് താൻ അന്ന് സിദാനോട്‌ പറഞ്ഞതെന്ന് മറ്റെരാസി വെളിപ്പെടുത്തി.Source link

Recommended For You

Avatar

About the Author: slayminded.com

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=2831333